ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖല കൺവെൻഷന് അനുഗ്രഹ സമാപ്തി .

Dec 21, 2022 - 14:54
Jan 1, 2023 - 04:50
 0

ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖല കൺവെൻഷന് അനുഗ്രഹ സമാപ്തി . 2022 ഡിസംബർ 15 മുതൽ 18 വരെ കട്ടപ്പന CSI ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ഹൈറേഞ്ച് മേഖല കൺവെൻഷൻ കുമിളി സെന്റർ പാസ്റ്റർ N R സെനുവിന്റെ അധ്യക്ഷതയിൽ കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ് ഉത്ഘാടനം ചെയ്തു.
പാസ്റ്റർ മാരായ Dr. Shibu K   Mathew, പാസ്റ്റർ ജെൻസൺ ജോയ്, പാസ്റ്റർ P.C ചെറിയാൻ, പാസ്റ്റർ ജോ തോമസ്, Evg. എബ്രഹാം ജോർജ് തുടങ്ങിയവർ ദൈവവചനം സംസാരിച്ചു.

പാസ്റ്റർ ജെൻസൺ ജോയ്, പാസ്റ്റർ K.A ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ 18 അംഗ മേഖല ക്വയർ ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകി പാസ്റ്റർ തഞ്ചവൂർ വില്യംസ്, Br.ഇമ്മനുവേൽ തുടങ്ങിയ ദൈവ ദാസന്മാരും വർഷിപ്പിന് നേതൃത്വം കൊടുത്തു. സമാപന ദിവസം സംയുക്ത സഭായോഗത്തിന്  നൂറു കണക്കിന് ദൈവമക്കൾ വിവിധ സ്ഥലങ്ങളിൽ നിന്നും കടന്നു വന്നു. ദൈവസഭയുടെ സ്റ്റേറ്റ് ഓവർസീർ REV. C C തോമസ് സാർ ദൈവ വചനം ശുഷ്രുഷിക്കുകയും തിരുമേശാ ശുശ്രുഷ നിർവഹിക്കുകയും ചെയ്തു, സംയുക്ത ആരാധയിൽ Y P E കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മാത്യു ബേബി ആശംസകൾ അറിയിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0