ദൈവസഭ കൊൽക്കത്ത റീജിയൺ കൺവൻഷന് അനുഗ്രഹീത സമാപ്തി

Feb 15, 2023 - 02:52
 0

ഈ കാലഘട്ടത്തിൽ ദൈവീക നിയോഗങ്ങൾ നാം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ക്രിസ്തീയ ജീവിതം വിജയകരമായി മുമ്പോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്ന് ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയണൽ ഓവർസിയർ റവ. ബെന്നി ജോൺ പറഞ്ഞു.കൊൽക്കത്തയിൽ നടന്നു വന്ന ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷനിലെ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

സുവിശേഷീകരണ ദൗത്യം ഏറ്റെടുത്ത് ജീവിതവിശുദ്ധ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഏവർക്കും കഴിയണമെന്ന് റീജിയണിലെ പതിമൂന്നിൽപരം  സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിന് വിശ്വാസസമൂഹത്വത്തെ ആഹ്വാനം ചെയ്തു. പാസ്റ്റർ ഷിബു ടി മാത്യു അദ്ധ്യക്ഷത വഹിച്ചു.'സമയം അടുത്തിരിക്കുന്നു' എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടന്ന കൺവൻഷനിൽ റവ.സതീഷ് കുമാർ (ഡാളസ്),റവ. ജിബി റാഫേൽ,റവ. ജെയിംസ് റാം,പ്രൊ.ജേക്കബ് തൊമസ്, റവ. ഏബ്രഹാം വർഗീസ്,റവ.ജോയൽ സുജിത് തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ വചനം ശുശ്രൂഷിച്ചു.ഓർഡിനേഷൻ സർട്ടിഫിക്കറ്റ്, ദൈവസഭയുടെ വിവിധ ശുശ്രൂഷാ അംഗീകാര സർട്ടിഫിക്കറ്റുകളുടെ വിതരണം ദൈവസഭ വേൾഡ് മിഷൻ പ്രതിനിധികളും  

 ബൈബിൾ സ്കൂൾ ഗ്രാജുവേഷനും റീജിയൺ ഓവർസിയറും നിർവഹിച്ചു.വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ വിശ്വാസികൾ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മിഷൻ ചലഞ്ച്,പാസ്റ്റേഴ്സ് കോൺഫറൻസ്, ഉണർവ്വ് യോഗങ്ങൾ,കാത്തിരിപ്പു യോഗങ്ങൾ തുടങ്ങിയവ കൺവൻഷന്റെ ഭാഗമായി നടന്നു.സറാഫീം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വംനൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0