സി ഇ എം ഡൽഹി സെന്റർ പ്രവർത്തനോദ്ഘാടനം നടന്നു

Dec 18, 2022 - 23:57
Dec 19, 2022 - 00:08
 0

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഡൽഹി സെന്റർ 2022-24 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഉപവാസ പ്രാർത്ഥനയും ഇന്ന് ഡിസംബർ 17 ശനിയാഴ്ച രാവിലെ 10ന് മെഹ്റോളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു . പ്രസിഡന്റ്‌ പാസ്റ്റർ ആൻസ്മോൻ റ്റിയുടെ അധ്യക്ഷതയിൽ ഡൽഹി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ ജയകുമാർ ജി, റെജി ആന്റണി, സജി എം ജോൺ, ബി എസ് അശോകൻ, ജെ പി വെണ്ണിക്കുളം തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ആൻസ്മോൻ, സെക്രട്ടറി ഫെബിൻ ജോൺ എന്നിവർ സ്വാഗതവും കൃതജ്ഞതയും അറിയിച്ചു.

ജിംസ് ജോൺ & ടീം ഗാനങ്ങൾ ആലപിച്ചു.സി ഇ എം സെന്റർ കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0