യുവ മുന്നേറ്റ യാത്ര ഏപ്രിൽ 24ന് കാസർഗോഡ് ആരംഭിക്കും

Mar 30, 2023 - 19:45
Mar 30, 2023 - 19:55
 0

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് (സിഇഎം) ജനറൽ കമ്മറ്റിയുടെ നേതൃത്വത്തിൽഏപ്രിൽ 24 മുതൽ മെയ്‌ 19 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രണ്ടാമത് യുവ മുന്നേറ്റ യാത്ര നടക്കും. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വിപത്തുക്കൾക്കെതിരെ തിന്മയ്ക്കെതിരെ പോരാടാം.. നന്മക്കായി അണിചേരാം.. എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യാത്ര. കേരളത്തിന്റെ എല്ലാ ജില്ലകളിലും ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ 17 റിജിനുകളിലും യാത്ര പര്യടനം നടത്തും.

സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് എന്നിവർ യാത്ര നയിക്കും. വിവിധ മേഖലകളിലുള്ള സി ഇ എം അംഗങ്ങളും, സഭാ നേതൃത്വവും വിവിധ ഇടങ്ങളിൽ പങ്കെടുക്കും.

മെയ്‌ 19ന് തിരുവന്തപുരം ഗാന്ധി പാർക്കിൽ സമാപന സമ്മേളനം നടക്കും. പ്രമുഖർ പങ്കെടുക്കും.  വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോസ് ജോർജ്, ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹബേൽ പി.ജെ എന്നിവർ പ്രോഗ്രാം കോ ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0