മുംബൈയിൽ പ്രതിഷേധ റാലിയുമായി ക്രൈസ്തവ സംഘടനകൾ

Apr 14, 2023 - 16:19
 0

ക്രിസ്ത്യൻ വിശ്വാസികൾക്കും പള്ളികൾക്കുമെതിരെ അരങ്ങേറുന്ന സംഘടിത ആക്രമണങ്ങൾക്കെതിരെ മുംബൈയിൽ കൂറ്റൻ പ്രതിഷേധ റാലി. ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ സമസ്ത് ക്രിസ്തി സമാജിന്റെ നേതൃത്വത്തിൽ ആസാദ്‌ മൈതാനത്ത്‌ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു.

ക്രൈസ്‌തവ വിശ്വാസികൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും ലക്ഷ്യംവച്ചുള്ള കടന്നാക്രമണങ്ങളും വ്യാപകമാണ്‌. നിർബന്ധിത മതപരിവർത്തനം ആരോപിച്ച്‌ വ്യാജ പരാതികൾ ചുമത്തുന്നു. അക്രമി സംഘങ്ങൾക്ക്‌ അധികൃതരുടെ സംരക്ഷണം കിട്ടുന്നുണ്ടെന്നും സമാജിന്റെ കോർ കമ്മിറ്റി അംഗം ഡോൾഫി ഡിസൂസ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷ വിഭാ​ഗങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണമെന്നും നിയമവിരുദ്ധമായി തകർക്കപ്പെട്ട പള്ളികൾ പുനർനിർമിക്കണമെന്നും റാലി ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0