ക്രൈസ്തവ ഗാനരചയിതാവ് ഭക്തവത്സലന്‍ (74) കർതൃ സന്നിധിയിൽ

May 16, 2023 - 16:57
May 19, 2023 - 21:44
 0

250-ല്‍പരം  ഗാനങ്ങള്‍ ക്രൈസ്തവ ജനതയ്ക്ക്  സമ്മാനിച്ച പാസ്റ്റര്‍ പി.എം ഭക്തവത്സലന്‍ കർതൃസന്നിധിയിൽ.  കിഡ്നി സംബന്ധമായ ചികിത്സക്കിടയിൽ ഹൃദയസ്തംഭനം നിമിത്തം ബാംഗ്ലൂരിലെ ബാപ്റ്റിസ്ററ് മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാവേലിക്കര പുലിമുഖത്ത് സുവിശേഷകന്‍ സി.മത്തായി - ഏലിയാമ്മ ദമ്പതികളുടെ ഏക മകനായ ഭക്തവത്സലന്‍,  1992 വരെ  ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡിൻ്റെ ദേശീയ സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്സിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

ബാംഗ്ലൂരിലെ പെന്തെക്കൊസ്ത് സഭകളിലെ വിശ്വാസികളെയും ശുശ്രൂഷകരെയും ഒത്തൊരുമിപ്പിച്ച് ഉപദേശ ഐക്യമുള്ള സഭകളുടെ സംയുക്ത സംരംഭമായ് "പെന്തെക്കൊസ്ത് " എന്ന പേരിൽ 2006 മുതൽ ആത്മീയ സമ്മേളനം അദ്ദേഹം നടത്തിയിരുന്നു. 

 കർണാടക ചർച്ച് ഓഫ് ഗോഡ് സഭയുടെ ജനറൽ മിനിസ്റ്റർ ആയിരുന്ന അദ്ദേഹം 300-ല്‍ അധികം ഗാനങ്ങള്‍ക്ക് സംഗീതം പകരുകയും നൂറുക്കണക്കിന് സ്റ്റേജുകളില്‍ ക്രിസ്തുവിനുവേണ്ടി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത സംഗീതജ്ഞനായിരുന്നു.

പരിശുദ്ധന്‍ മഹോന്നത ദേവന്‍, ആരാധ്യനെ സമാരാധ്യനെ, ആശ്രയം ചിലര്‍ക്കു, പാഹിമാം ജഗദീശ്വരാ, ഉയര്‍ന്നിതാ വാനില്‍, യഹോവെ നീ എന്നെ ശോധന ചെയ്തു എന്നു തുടങ്ങി ഭക്തിയുടെയും വിശ്വാസത്തിന്‍റെയും തനിമ നിറയുന്ന ഒട്ടനവധി ഗാനങ്ങള്‍ അദ്ദേഹം ദൈവാത്മാവിൽ രചിച്ചതാണ് 

Amazon Weekend Grocery Sales - Upto 40 % off

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0