പ്രയർ ബോർഡിൻ്റെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 11 ന്

Oct 7, 2024 - 10:23
Oct 7, 2024 - 10:40
 0

ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിൻ്റെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 11 വെളളി ഉച്ചകഴിഞ്ഞ് 2.30 ന് മുളക്കുഴ സീയോൻ കുന്നിൽ വച്ച് നടക്കും. സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉത്ഘാടനം നിർവ്വഹിക്കും. പ്രയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറ അധ്യക്ഷത വഹിക്കും.

102-ാമത് ജനറൽ കൺവൻഷൻ്റെ അനുഗ്രഹത്തിനുവേണ്ടിയുള്ള നൂറുദിന പ്രാർത്ഥനകൾ ഒക്ടോബർ 11 വെള്ളിയാഴ്ച ആരംഭിക്കും. യഥാക്രമം അനുവദിക്കപ്പെട്ട തിയതികളിൽ വിവിധ മേഖലകളും സെൻ്ററുകളും പ്രാദേശിക സഭകളും പ്രാർത്ഥനാ ചങ്ങലയിൽ പങ്കാളികളാകും.

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ. ഷിബു കെ മാത്യൂ, കൗൺസിൽ സെക്രട്ടറി, പാസ്റ്റർ സാംക്കുട്ടി മാത്യൂ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർന്മാർ, സ്റ്റേറ്റ് ബോർഡ് ഭാരവാഹികൾ ഈ യോഗത്തിൽ പങ്കെടുക്കും.

പ്രയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറ, ജോയിൻ്റ് ഡയറക്ടർ പാസ്റ്റർ പി.റ്റി മാത്യു, സെക്രട്ടറി പാസ്റ്റർ കെ.എ ഡേവിഡ്, പ്രയർ ബോർഡ് അംഗങ്ങൾ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0