ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി
ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി. ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ഉറപ്പാക്കാൻ കോടതി ഉത്തരവ് നൽകി
ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബസ്തർ ജില്ലയിലെ ജഗദൽപൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 25 ന് തദ്ദേശീയ ക്രിസ്ത്യാനിയായ അമ്പത്തിനാലുകാരനായ ഈശ്വർ കോറം മരണപെട്ടു.
എന്നാൽ മലയോര, വനമേഖലയിലെ വിദൂര ഗ്രാമമായ ചിന്ദ്ബഹാറിലെ ഗ്രാമവാസികൾ അദ്ദേഹത്തിൻ്റെ മൃതദേഹം തിരികെ കൊണ്ടുവരരുതെന്നും ക്രിസ്ത്യൻ ആചാരപ്രകാരം സംസ്‌കരിക്കരുതെന്നും മരണപ്പെട്ട ഈശ്വർ കോറമിൻറെ കുടുംബത്തോട് ആവശ്യപ്പെട്ടു.
ആദ്യമായല്ല തദ്ദേശീയരായ ക്രിസ്ത്യാനികൾക്ക് ഈ പ്രദേശത്ത് മരിച്ചവരെ സംസ്‌കരിക്കാൻ അനുമതി നിഷേധിക്കുന്നതെന്ന് പ്രൊട്ടസ്റ്റൻ്റ് സഭയുടെ ബിഷപ്പ് വിജയ് കുമാർ തോബി പറയുന്നു.
ദരിദ്രരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്നും നിരവധി പതിറ്റാണ്ടുകളായി സായുധ കലാപത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പറയുന്ന മാവോയിസ്റ്റ് വിമതരുടെ ശക്തികേന്ദ്രമായാണ് ബസ്തർ അറിയപ്പെടുന്നത്.
"ഒരു ക്രിസ്ത്യൻ ശവസംസ്കാരം തങ്ങൾക്ക് ഒരു മോശം ശകുനമായി തെളിയുമെന്ന പറഞ്ഞാണ് ഗ്രാമവാസികൾ സംസ്കാരത്തെ എതിർത്തതെന്നു പ്രാദേശിക സഭാ നേതാക്കൾ പറഞ്ഞു.
ജഗ്ദൽപൂരിലെ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ പോലീസ് കോറമിൻ്റെ കുടുംബത്തെ ഉപദേശിക്കുകയും ചെയ്തു. ഇതേ തുടർന്ന് ശവസംസകാര ശുശ്രൂഷകൾ സ്വന്തം ഗ്രാമത്തിൽ തന്നെ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിലാസ്പൂർ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തതായി ബിഷപ്പ് തോബി പറഞ്ഞു.
കോടതി ഇത് “അടിയന്തിര വിഷയമായി” കണക്കാക്കുകയും ക്രിസ്ത്യൻ മതവിശ്വാസപ്രകാരം കൊറമിനെ അദ്ദേഹത്തെ അദ്ദേഹത്തിന്റെ പൂർവ്വിക സ്വത്തിൽ സംസ്‌കരിക്കുന്നത് വേണ്ട എല്ലാ കാര്യങ്ങളും ഉറപ്പാക്കാൻ ജില്ലാ കളക്ടറോടും പോലീസ് സൂപ്രണ്ടിനോടും ഉത്തരവിട്ടതായി ബിഷപ്പ് തോബി പറഞ്ഞു.
"ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്ക് മാന്യമായ ശവസംസ്കാരം നടത്താനുള്ള അവകാശം ഉൾക്കൊള്ളുന്നു," ഏപ്രിൽ 27 ലെ ഉത്തരവിൽ ജസ്റ്റിസ് രാകേഷ് മോഹൻ പാണ്ഡെ കുറിച്ചു.
ക്രിസ്ത്യാനികൾക്കായി പ്രത്യേക ശ്മശാന സ്ഥലമില്ലാത്തതിനാൽ അദ്ദേഹത്തിൻ്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഏപ്രിൽ 28 ന് അദ്ദേഹത്തിൻ്റെ പൂർവ്വിക ഭൂമിയിൽ അദ്ദേഹത്തെ അടക്കം ചെയ്തുവെന്ന് മകൻ സാർതിക് കോറം പറഞ്ഞു.
കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ച് ഞങ്ങൾ അദ്ദേഹത്തെ സംസ്കരിച്ചു,” ബിഷപ്പ് തോബി പറഞ്ഞു. "മരിച്ച വ്യക്തിയുടെ അവകാശം സംരക്ഷിച്ചതിന് ഞങ്ങൾ കോടതിയോട് നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിൽ സമാനമായ സാഹചര്യം നേരിടുന്ന പലർക്കും ആശ്വാസം നൽകുന്നതാണ് കോടതിയുടെ ഉത്തരവ്