പ്ലാറ്റിനം ജൂബിലി നിറവിൽ സി എസ് ഐ സഭ

Sep 30, 2022 - 15:17
Sep 30, 2022 - 15:27
 0

ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയായ സിഎസ്ഐ 75 വർഷം പിന്നിടുകയാണ്. ആംഗ്ലിക്കൻ സഭ, മെതഡിസ് സഭ, എസ്ഐയുസി എന്നീ സഭാവിഭാഗങ്ങൾ ഒന്നിച്ചാണ് സിഎസ്ഐ രൂപം കൊണ്ടത്. ചെന്നെയിലെ റോയപ്പെട്ടിയിലാണ് സഭാ ആസ്ഥാനം.

1806 ഏപ്രിൽ 25 ന് മൈലാടി കേന്ദ്രീകരിച്ച് റവ.വില്യം തോബിയാസ് റിങ്കിൾ ടോബെയാണ് ദക്ഷിണേന്ത്യയിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ വിഭാഗമായ ലണ്ടൻ മിഷണറി സൊസൈറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചത്. സി.എസ്.ഐയുടെ കീഴിലുള്ള കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി, ഇന്ത്യയിലെ ഏറ്റവും പുരാതനമായ യൂറോപ്പ്യൻ നിർമ്മിത ദേവാലയമാണ്. 


അഞ്ച് എൻജിനീയറിംഗ് കോളേജുകൾ, 2300 ൽ പരം സ്കൂളുകൾ, 15 ടീച്ചർ ട്രെയിനിങ്ങ് സ്കൂളുകൾ, 51 പോളിടെക്നിക്കുകൾ, നൂറോളം ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, 75 ആശുപ്രതികൾ, നൂറിലധികം ക്ലിനിക്കുകൾ, വയോധികർക്കായി 22 മന്ദിരങ്ങൾ, മെഡിക്കൽ കോളേജ്, നഴ്സിങ് കോളേജുകൾ, നഴ്സിങ് സ്കൂളുകൾ, തിയോളജിക്കൽ കോളേജുകൾ, ബോർഡിംഗ് ഹോമുകൾ, ഹോസ്റ്റലുകൾ, ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ സഭയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു.


അച്ചടിമേഖലയിൽ ആദ്യത്തെ കാൽച്ചുവട് വച്ചത് സിഎസ്ഐ സഭയാണ്. 1947 സെപ്തംബർ  27ന് ചെന്നൈയിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ വച്ചാണ് സിഎസ്ഐ യാഥാർത്ഥ്യമായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0