മണിക്കൂറുകള്‍ ഇടവിട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറണ്‍ മുഴങ്ങും; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

Jun 11, 2024 - 14:09
 0
മണിക്കൂറുകള്‍ ഇടവിട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറണ്‍ മുഴങ്ങും; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിലെ വിവിധ ഇടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകള്‍ ഇന്നു അടിക്കും. മണിക്കൂറുകള്‍ ഇടവിട്ട് പ്രവര്‍ത്തന പരീക്ഷണത്തിന്റെ ഭാഗമായാണ് സൈറണ്‍ മുഴക്കുന്നത്.

സംസ്ഥാനത്താകമാനം 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് സൈറണുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമാക്കുന്നത്.