എച്ച്.എം.ഐ കർണാടക ചാപ്റ്റർ; വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ നൽകി

ഹോസ്പിറ്റൽ മിനിസ്ടീസ് ഇന്ത്യാ ( എച്ച്.എം.ഐ) കർണാടക ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ നൂറോളം സ്ക്കൂൾ വിദ്യാർഥികൾക്ക് സ്കൂൾ ബാഗും മറ്റ് സ്റ്റേഷനറി സാധനങ്ങളും അടങ്ങിയ സ്ക്കൂൾ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു

Jun 5, 2022 - 17:09
 0
ഹോസ്പിറ്റൽ മിനിസ്ടീസ് ഇന്ത്യാ ( എച്ച്.എം.ഐ) കർണാടക ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ നൂറോളം സ്ക്കൂൾ വിദ്യാർഥികൾക്ക് സ്കൂൾ ബാഗും മറ്റ് സ്റ്റേഷനറി സാധനങ്ങളും അടങ്ങിയ സ്ക്കൂൾ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു.

എൻഎസ് പാളയ ആമേസിംഗ് ഗ്രേയ്സ് എജി ചർച്ച് ഹാളിൽ പാസ്റ്റർ ബിനു മാത്യു, എച്ച് എം ഐ സെക്രട്ടറി മാത്യു സാമുവൽ എന്നിവരുടെ നേതൃത്വത്തിലാണ്
സ്കൂൾ കിറ്റ് വിതരണം നടത്തിയത്.

നേരത്തെ കോവിഡ് നിമിത്തം ദുരിതമനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും സാമ്പത്തിക സഹായവും എച്ച് എം ഐ കർണാടക ചാപ്റ്റർ നൽകിയിരുന്നു. പാസ്റ്റർ ജോൺ മാത്യൂ എച്ച്എംഐ കർണാടക കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0