ലഹരിക്കടിമയായി ചര്‍ച്ച് അടിച്ചു തര്‍ത്തു, 6 മാസത്തിനുശേഷം അതേ ചര്‍ച്ചില്‍ സ്നാനപ്പെട്ടു

ലഹരിക്കടിമയായി ചര്‍ച്ച് അടിച്ചു തര്‍ത്തു, 6 മാസത്തിനുശേഷം അതേ ചര്‍ച്ചില്‍ സ്നാനപ്പെട്ടു ഹൂസ്റ്റണ്‍ ‍: ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമയായി ദൈവത്തോടുള്ള വെറുപ്പിന്റെ പേരില്‍ ചര്‍ച്ച് കെട്ടിടത്തിനുള്ളില്‍ കയറി സകലവും അടിച്ചു തരിപ്പണമാക്കി

Nov 27, 2019 - 06:27
 0

ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമയായി ദൈവത്തോടുള്ള വെറുപ്പിന്റെ പേരില്‍ ചര്‍ച്ച് കെട്ടിടത്തിനുള്ളില്‍ കയറി സകലവും അടിച്ചു തരിപ്പണമാക്കി 6 മാസം കഴിഞ്ഞപ്പോള്‍ അതേ ചര്‍ച്ചില്‍ സ്നാനക്കുളത്തില്‍ സ്നാനമേറ്റു ദൈവസഭയുടെ അംഗമായി.

ബ്രന്റണ്‍ വിന്‍ (23) എന്ന യുവാവാണ് യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെ കരുതല്‍ അനുഭവിച്ചറിഞ്ഞത്. ലഹരി വസ്തുക്കള്‍ അമിതമായി ഉപയോഗിച്ചിരുന്ന ബ്രന്റണ്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ യു.എസിലെ അര്‍ക്കന്‍സാസില്‍ കോണ്‍വേയിലെ സെന്‍ട്രല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിനുള്ളില്‍ രാത്രിയില്‍ അതിക്രമിച്ചു കയറി വടി ഉപയോഗിച്ച് സകലവും അടിച്ചു തകര്‍ത്തിരുന്നു.

സി.സി. ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
പോലീസ് ബ്രന്റണെ പിടികൂടി. ഏകദേശം 1 ലക്ഷം ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായി. ഫര്‍ണീച്ചറുകള്‍ ‍, ലാപ്ടോപ്പുകള്‍ ‍, ജനലുകള്‍ ‍, കതകുകള്‍ ‍, സംഗീത ഉപകരണങ്ങള്‍ എന്നിവ തല്ലി തരിപ്പണമാക്കി. ഇതില്‍ കേസായിയെങ്കിലും പാസ്റ്ററും വിശ്വാസികളും ബ്രന്റണോടു ക്ഷമിക്കുകയുണ്ടായി.

കോടതിയില്‍ വിചാരണയ്ക്കിടയില്‍ ജഡ്ജി ബ്രന്റണു ഒരു അവസരം കൊടുത്തു. 20 വര്‍ഷം തടവുശിക്ഷ വേണോ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിക്കണോ? ദൈവമക്കളുടെ പ്രാര്‍ത്ഥനയാലും സുവിശേഷം പങ്കുവെച്ചതിനാലും ദൈവത്തിന്റെ കരം ഈ യുവാവില്‍ പ്രവര്‍ത്തിച്ചതിനാല്‍ ബ്രന്റണ്‍ രക്ഷിക്കപ്പെടുകയും 6 മാസത്തിനുശേഷം താന്‍ ആക്രമണം നടത്തിയ ചര്‍ച്ചില്‍ വരികയും സ്നാനപ്പെടുകയുമാണുണ്ടായത്. ദൈവം എത്ര നല്ലവനാണെന്ന് തനിക്ക് മനസ്സിലായതായി ബ്രന്റണ്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0