ഉഗാണ്ട: വീണ്ടും എബോള പടരുന്നു; രോഗം സ്ഥിരീകരിച്ച പത്ത് പേര്‍ ചികിത്സയില്‍

Mar 3, 2025 - 08:01
 0

ഉഗാണ്ടയില്‍ വീണ്ടും എബോള വ്യാപിക്കുന്നു. ചൊവ്വാഴ്ച നാല് വയസുള്ള കുട്ടിയാണ് എബോള ബാധിച്ച് മരിച്ചത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച പത്ത് പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് മരിച്ച കുട്ടി രാജ്യത്തെ എബോള ബാധിതര്‍ക്കുള്ള റെഫറല്‍ സെന്ററായ മുലാഗോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നിരീക്ഷണത്തിലുണ്ടായിരുന്ന എട്ട് എബോള രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ള 265 പേര്‍ കംപാലയില്‍ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ ജനുവരി 30ന് ഒരു മെയില്‍ നഴ്‌സ് രോഗം ബാധിച്ചു മരിച്ചിരുന്നു.

എബോള വീണ്ടും പൊട്ടിപ്പുറപ്പെട്ടത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുമ്പായിരുന്നു നഴ്സിന്റെ മരണം. ആറാം തവണയാണ് ഉഗാണ്ടയില്‍ എബോള സ്ഥിരീകരിക്കുന്നത്. സുഡാനില്‍ നേരത്തെ എബോള സ്ഥിരീകരിച്ചിരുന്നു. അവിടെ നിന്നാണ് ഉഗാണ്ടയിലേക്കും രോഗം എത്തിയതെന്നാണ് പ്രാഥമിക നിഗമനം. എബോളക്ക് ഇതുവരെ അംഗീകൃത വാക്സിന്‍ കണ്ടെത്തിയിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0