ഞായറാഴ്ച ആരാധനയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എട്ട് ക്രിസ്ത്യാനികൾക്ക് മർദനമേറ്റു

Feb 16, 2024 - 17:11
Feb 16, 2024 - 17:11
 0
ഞായറാഴ്ച ആരാധനയ്ക്കു  ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എട്ട് ക്രിസ്ത്യാനികൾക്ക് മർദനമേറ്റു

ഛത്തീസ്ഗഡിലെ ഒരു ലോക്കൽ സഭയിലുള്ള  എട്ട് പേരെ  ഞായറാഴ്ച  ആരാധനാകഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവിൽ ആക്രമിക്കപ്പെടുകയും മർദിക്കുകയും ചെയ്തു. നിർബന്ധിത മതപരിവർത്തന പ്രവർത്തനങ്ങളുടെ ആരോപണത്തെ തുടർന്നായിരുന്നു ആക്രമണം.

സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാൾ പറയുന്നതനുസരിച്ച്, പാസ്റ്ററെയും അദ്ദേഹത്തിൻ്റെ സഭയിലെ വിശ്വാസികളെയും  ആരാധനയ്ക്കു ശേഷമാണ് ജനക്കൂട്ടം പീഡിപ്പിക്കാൻ തുടങ്ങിയത് . അധികം താമസിയാതെ മറ്റ് നിരവധി ഗ്രാമീണരും ജനക്കൂട്ടത്തോടൊപ്പം ചേരുകയും അത് അക്രമാസക്തമാവുകയും ചെയ്തു. ആക്രമണകാരികൾ അവരെ വടികളാൽ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ  സമീപത്തുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു 

പാസ്റ്ററുടെ തലയ്ക്കും നെഞ്ചിനും സാരമായ പരിക്കുകൾ ഏറ്റു.  അദ്ദേഹം കുറച്ചു നേരം ഗുരുതരാവസ്ഥയിൽ തുടർന്നു. വർഷങ്ങളോളം അദ്ദേഹം ഈ സഭയെ തൻ്റെ ഭവനത്തിൽ  നടത്തി  വരുന്നു . ഇതാദ്യമല്ല അദ്ദേഹം  ക്രൂരമായ പീഡനത്തിന് വിധേയനാകുന്നത്. എന്നിട്ടും, കർത്താവ് വിളിച്ച വേലയിൽ അദ്ദേഹം  തുടരുന്നു,