ശക്തമായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു

May 23, 2023 - 16:28
 0

ശക്തമായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് വെച്ചാണ് വൈകുന്നേരം ആറു മണിയോടെ അപകടം നടന്നത്.

 ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ബസിന് മുകളിലാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. ശക്തമായ കാറ്റിൽ പോസ്റ്റിന് ഒപ്പം സമീപത്ത് നിന്നിരുന്ന ചെറുമരവും റോഡിലേക്ക് വീണു. ആളപായമില്ല. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പോസ്റ്റ് ബസിന് മുകളില്‍ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ച നിലയിലാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0