ഒഡിഷയില്‍ മരിച്ച പിഞ്ചുകുഞ്ഞിന്റെ സംസ്ക്കാരത്തെ ചൊല്ലി പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

ഒഡിഷയില്‍ മരിച്ച പിഞ്ചുകുഞ്ഞിന്റെ സംസ്ക്കാരത്തെ ചൊല്ലി പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു ഭുവനേശ്വര്‍ ‍: ഒഡീഷയില്‍ ക്രിസ്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് രോഗത്താല്‍ മരിച്ചതിനെത്തുടര്‍ന്ന് സംസ്ക്കരിച്ചതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചവര്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി.

Jan 20, 2020 - 11:37
 0

 ഒഡീഷയില്‍ ക്രിസ്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് രോഗത്താല്‍ മരിച്ചതിനെത്തുടര്‍ന്ന് സംസ്ക്കരിച്ചതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചവര്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി.

ഡിസംബര്‍ 1-ന് രായഗഡ ജില്ലയിലെ ഗാജിഗണ്‍ ഗ്രാമത്തിലാണ് സംഭവത്തിനു തുടക്കം. ഇന്‍ഡ്യന്‍ ഇവാഞ്ചലിക്കല്‍ ടീം സഭയുടെ പാസ്റ്റര്‍ അനില്‍ ബാര്‍ണോ ശുശ്രൂഷിക്കുന്ന സഭയിലെ അംഗമായ സുമന്‍ ജുകാകയുടെ പിഞ്ചുകുഞ്ഞ് മരിച്ചു.

സംസ്ക്കാര ശുശ്രൂഷയ്ക്കുശേഷം ക്രൈസ്തവര്‍ സാധാരണയായി ശവശരീരം സംസ്ക്കരിക്കുന്ന ഒരു സ്ഥലത്ത് കുഞ്ഞിന്റെ ജഡം സംസ്ക്കരിച്ചു, എന്നാല്‍ പ്രദേശത്തെ ചില ഹൈന്ദവ മതമൌലിക വാദികള്‍ സംഭവം അറിഞ്ഞെത്തി പ്രശ്നം ഉണ്ടാക്കി.

അവരുടെ ഒരു ദേവത ഇരിക്കുന്ന സ്ഥലമാണിതെന്നും ഇത് ദേവതയ്ക്കു അശുദ്ധി വരുത്തുന്ന നടപടിയാണെന്നുമായിരുന്നു അവരുടെ ആരോപണം. ഇതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടയില്‍ കുഞ്ഞിന്റെ പിതാവ് ദുഃഖത്തിലിരിക്കുന്ന സുമനെ വലിച്ചിഴച്ചുകൊണ്ടുപോയി വളഞ്ഞുവെച്ചു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഇതിനിടയില്‍ സുമന്‍ പ്രാണരക്ഷാര്‍ത്ഥം സെഫ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്കു ഓടിക്കയറി പരാതി പറഞ്ഞു. പോലീസ് പ്രതികളെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. പോലീസ് സ്റ്റേഷനില്‍നിന്നു വീട്ടിലെത്തിയ സുമനെത്തേടി മറ്റുചില ഹിന്ദുക്കളും കാത്തു നില്‍പ്പുണ്ടായിരുന്നു.

അശുദ്ധി ദേവതയെ ബാധിച്ചതിനാല്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 15,000 രൂപ നല്‍കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇല്ലായെങ്കില്‍ ഘര്‍ വാപസി നടത്തി ഹിന്ദുമതത്തില്‍ ചേര്‍ക്കുമെന്നും ഭീഷണി മുഴക്കി. ഇതിനെത്തുടര്‍ന്നു കുടുംബവും സഭയും വളരെ വിഷമത്തിലായി. ആദിവാസി സമൂഹത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്നവരാണ് ഈ കുടുംബങ്ങള്‍ ‍. 8 ക്രിസ്ത്യന്‍ കുടുംബങ്ങളാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.