സന്നദ്ധ സംഘടനകള്‍ക്ക് വിദേശസഹായം: മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണം

വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ ജീവനക്കാരും ഉദ്യോഗസ്ഥരും നിർബന്ധിത മതംമാറ്റത്തിന്റെ പേരിൽ നിയമനടപടികൾ നേരിട്ടിട്ടില്ലെന്ന് സത്യവാങ്മൂലം

Sep 18, 2019 - 06:47
 0

വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ ജീവനക്കാരും ഉദ്യോഗസ്ഥരും നിർബന്ധിത മതംമാറ്റത്തിന്റെ പേരിൽ നിയമനടപടികൾ നേരിട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് സർക്കാർ. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിലാണ് വിദേശ സഹായ നിയമം 2011ൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഒരു മതവിശ്വാസത്തിൽനിന്ന് മറ്റൊന്നിലേയ്ക്ക് പരിവർത്തനം നടത്തിയതിന്റെ പേരിൽ നിയമനടപടിക്ക് വിധേയപ്പെടുകയോ കുറ്റവാളിയാക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും സാമുദായിക സൗഹാർദം തകർക്കുകയും വിദ്വേഷമുണ്ടാക്കുകയും ചെയ്തിട്ടില്ലെന്നുമുള്ള സത്യവാങ്മൂലമാണ് നൽകേണ്ടത്. സന്നദ്ധ സംഘടനാംഗങ്ങൾ ഒരു ലക്ഷം രൂപയ്ക്കു മേലുള്ള തുകയുടെ വ്യക്തിപരമായ ഉപഹാരങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തണം. നേരത്തെ 25,000 രൂപവരെയായിരുന്നു ഇതി്ന്റെ പരിധി.
നേരത്തെ വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കുമ്പോൾ സ്ഥാപനത്തിന്റെ മേധാവി മാത്രം അത്തരമൊരു സത്യവാങ്മൂലം നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ സന്നദ്ധ സംഘടനകളുടെ ജീവനക്കാരും അംഗങ്ങളും അടക്കമുള്ളവർക്ക് പുതിയ നിർദേശം ബാധകമാക്കിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏതാനും വർഷങ്ങളായി സർക്കാർ, വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് നിയമം കർശനമാക്കിയിരിക്കുകയാണ്. ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ 18,000-ഓളം സന്നദ്ധ സംഘടനകളുടെ വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി സർക്കാർ റദ്ദാക്കിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0