ഡോ.സ്റ്റീഫൻ സാമുവേലിന് ഫുൾബ്രൈറ്റ് സ്കോളർഷിപ്പ്
ന്യൂ പനവേൽ ഐപിസി സഭാംഗം ഡോ.സ്റ്റീഫൻ സാമുവേലിന് ഫുൾബ്രൈറ്റ് സ്കോളർഷിപ്പ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ കസ്തൂർബാ മെഡിക്കൽ കോളേജിൽ അസി.പ്രൊഫസർ ആണ്
ഫുൾബ്രൈറ്റ് സ്കോളർഷിപ്പ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ കസ്തൂർബാ മെഡിക്കൽ കോളേജിൽ അസി.പ്രൊഫസർ ആണ്.
മികച്ച യുവ പ്രതിഭകളായ പി എച്ച് ഡി ബിരുദധാരികൾക്ക് അമേരിക്കൻ ഇന്ത്യൻ എജൂക്കേഷണൽ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പ് ആണ് ഫുൾ ബ്രൈറ്റ് _ നെഹ്റു പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ്. മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യമായാണ് ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പിന് ഒരാൾ അർഹനാകുന്നത്.
സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിലടക്കം നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ Role of exercise in Cancer എന്ന വിഷയത്തിൽ ഗവേഷണം നടത്തിയിട്ടുണ്ട്. ഒട്ടേറെ അന്താരാഷ്ട്രാ ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ റോചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ രണ്ടു വർഷം കുടുംബമായി താമസിച്ച് ഗവേഷണം നടത്തുന്നതിനാണ് സ്കോളർഷിപ്പ് ലഭിച്ചിരിക്കുന്നത്