പെന്തെക്കോസ്തു സമൂഹത്തത്തോടൊപ്പം സർക്കാർ കൂടെയുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്കും അവയുടെ സംരക്ഷണത്തിനും എന്നും കേരള സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസ്സെംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു

Feb 12, 2020 - 12:46
 0
പെന്തെക്കോസ്തു സമൂഹത്തത്തോടൊപ്പം സർക്കാർ കൂടെയുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്കും അവയുടെ സംരക്ഷണത്തിനും എന്നും കേരള സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസ്സെംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പെന്തെക്കോസ്തു സമൂഹം എന്നും കേരളത്തിന് അഭിമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പെന്തെക്കോസ്തു സമൂഹം ഒരിക്കലും തിരഞ്ഞെടുപ്പുകളിൽ വിലപേശാറില്ലെന്നും സമ്മർദ്ദരാഷ്ട്രീയത്തിന് പെന്തെക്കോസ്തു സമൂഹം ഒരിക്കലും അടിപെട്ടിട്ടില്ല എന്നുള്ളതും എടുത്തു പറയേണ്ട വസ്തുതയാണ്. ആയതിനാൽ പെന്തെക്കോസ്തു സമൂഹത്തിനു ലഭിക്കേണ്ട പരിഗണനകളും ആവശ്യങ്ങളും ഒരിക്കലും നിരാകരിക്കപ്പെടില്ലെന്നുള്ള ഉറപ്പും മുഖ്യമന്ത്രി കൺവൻഷൻ വേദിയിൽ വിശ്വാസ സമൂഹത്തോട് പറഞ്ഞു. അസ്സെംബ്ലീസ് ഓഫ് ഗോഡ് സഭ കേരളത്തിൽ ചെയ്തു പോരുന്ന സാമൂഹിക സേവനങ്ങൾ കേരള സമൂഹം എന്നും നന്ദിയോടെ സ്മരിക്കുമെന്നും മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ അറിയിച്ചു.

എം.എൽ.എ മാരായ വീണ ജോർജ്, രാജു എബ്രഹാം,കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരും രാഷ്ട്രീയ നേതാക്കളായ കെ. ജെ തോമസ്, കെ പി ഉദയഭാനു, ഹർഷ കുമാർ, ടി ഡി ബൈജു, എന്നിവരും സംബന്ധിച്ചു