മഴക്കെടുതി: സ്നേഹ സ്പർശവുമായി വൈ.പി ഇ

വൈ.പി.ഇ സംസ്ഥാന സമിതിയും കോട്ടയം സോണൽ കമ്മിറ്റിയും സംയുക്തമായി കാലവർഷം ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദര്‍ശിക്കുകയും ഭക്ഷധാന്യങ്ങൾ വിതരണം നടത്തുകയും ചെയ്തു. ഹരിപ്പാട്, നീരേറ്റുപുറം

Jul 27, 2018 - 20:08
 0

വൈ.പി.ഇ സംസ്ഥാന സമിതിയും കോട്ടയം സോണൽ കമ്മിറ്റിയും സംയുക്തമായി കാലവർഷം ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദര്‍ശിക്കുകയും ഭക്ഷധാന്യങ്ങൾ വിതരണം നടത്തുകയും ചെയ്തു. ഹരിപ്പാട്, നീരേറ്റുപുറം, കാരയ്ക്കൽ, ഇല്ലിക്കൽ, കുമരകം വൈക്കം, തിരുവാർപ്പ് ചെല്ലാനം, അരൂർ, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്. വൈ. പി. ഈ സംസ്ഥാന അധ്യക്ഷൻ പാ: എ.ടി ജോസഫ് സെക്രട്ടറി മാത്യു ബേബി, കോട്ടയം സോണൽ കോർഡിനേറ്റർ ബിനോ ഏലിയാസ് സെക്രട്ടറി വിനോദ് കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി. പാ: ബെൻസ് എബ്രഹാം ബ്ര : അജി കുളങ്ങര, സ്റ്റേറ്റ് ബോർഡ് അംഗങ്ങളായ പാസ്റ്റേഴ്സ് ബിനു ചെറിയാൻ, ഗ്ലാഡസൺ ജോൺ, ഫിന്നി ജോസഫ്, വൈജുമോൻ; റെജി ടി രാജു, ഡെന്നീസ് വർഗീസ്, ചാർളി വർഗീസ്, ബ്ര: ജബ്ബേസ് സമുവേൽ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ സന്ദേശങ്ങൾ നൽകി പാ: സിബി സമുവേൽ, ബ്ര: പ്രേയിസൺ തങ്കച്ചൻ, ജെറിൻ സഖറിയ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow