പേമാരി തുടരുന്നു : മലബാറിൽ നാലു സഭകൾ വെള്ളത്തിനടിയിൽ ; വിശ്വാസികളും ദുരിതത്തിൽ; സഭാ നേതൃത്വങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യം ശക്തം
കനത്ത മഴയിൽ നിർമ്മാണത്തിലായിരിക്കുന്ന പെരുവണ്ണാംമൂഴി ഏജി ഹാൾ വെള്ളത്തിനടിയിലായി സെക്ഷൻ പ്രസ് ബിറ്റർ പാസ്റ്റർ സുനിൽ പി.തോമസും കുടുംബവും ദുരിതത്തിലായി. മാറി താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു.
കനത്ത മഴയിൽ നിർമ്മാണത്തിലായിരിക്കുന്ന പെരുവണ്ണാംമൂഴി ഏജി ഹാൾ വെള്ളത്തിനടിയിലായി സെക്ഷൻ പ്രസ് ബിറ്റർ പാസ്റ്റർ സുനിൽ പി.തോമസും കുടുംബവും ദുരിതത്തിലായി. മാറി താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു.
വയനാട് കോറോം ഏ.ജി സഭ പൂർണ്ണമായി വെള്ളത്തിനടിയിലായി. മാനന്തവാടിയിൽ നിന്ന് ഫയർഫോഴ്സ് വന്ന് പാസ്റ്റർ പി.എം പൗലോസിനെയും കുടുംബത്തെയും സുരക്ഷിത സ്ഥലത്താക്കി. ഇപ്പോൾ വിശ്വാസിയുടെ ഭവനത്തിൽ താമസിക്കുന്നു.
ഇരിട്ടി – വാണിയപ്പാറ പാസ്റ്റർ ജോബിദാസും കുടുംബവും ഇപ്പോഴും വെള്ളത്തിനടിയിലായ പെരിങ്കിരി ഏ.ജി ഹാളിൽ തുടരുന്നു. ദൈവജനത്തിന്റെ ശക്തമായ പ്രാർത്ഥനയും പിന്തുണയും ഇരിട്ടി ഏ.ജി സഭാ പ്രസ്ബിറ്റർ പാസ്റ്റർ അനീഷ് എം ഐപ്പ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാം ഒഴിവാക്കി ദുരന്ത നിവാരണത്തിൽ മാത്രം ശ്രദ്ധയൂന്നുന്നതിനാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. ജനങ്ങൾക്കുള്ള അതീവ ജാഗ്രതാ മുന്നറിയിപ്പാണിത്. പള്ളിക്കുന്ന് ഐ.പി.സി സഭാ ഫെയ്ത്തു ഹോം മലയിൽ നിന്നുള്ള മണ്ണൊലിപ്പുമൂലം വാസയോഗ്യമല്ലാതായി.
ആലപ്പുഴയിൽ സഭാ ഹോളിനകത്ത് വെള്ളം കയറിയതിനെത്തുടർന്ന്
കഴിഞ്ഞ ഞായറാഴ്ച ആറോളം സഭകളിൽ ആരാധന നടന്നില്ല.
മിക്ക ദുരിതാശ്വാസ കേന്ദ്രങ്ങളിലും വിശ്വാസികളും പാർക്കുന്നു.പണിക്ക് പോകാനാവാത്തത്തിനാൽ കുടുംബങ്ങളും പാസ്റ്റർമാരുടെ കുടുംബങ്ങളും പട്ടിണിയിലായി. മിക്ക ഹാളുകളും പാർസനേജുകളും ഭാഗികമായി തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇരിട്ടി മേഖലയിൽ പാസ്റ്ററെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചു.
നിലമ്പൂർ ഒറ്റപ്പെട്ട അവസ്ഥ യായി. വെള്ള പൊക്കത്തെത്തുടർന്ന് നിലമ്പൂർ ടൗൺ ഐ.പി.സിയിലെ പാസ്റ്ററെയും കുടുംബത്തേയും ദുരന്ത നിർവാരണ സേന വന്ന് ബോട്ടിൽ കയറ്റി സുരക്ഷിത സ്ഥാനത്ത് എത്തിക്കകയായിരുന്നു.
നിലമ്പൂർ ചക്കാലക്കുത്തിനടുത്ത് വിവാഹ നിശ്ചയത്തിനെത്തിയ വിശ്വാസികളെയും വധുവിനേയും ബോട്ടിലാണ് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് നിലമ്പൂർ ഐ.പി.സി നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു തോമസ് തന്റെ ഭവനത്തിൽ താമസിക്കാനുള്ള സൗകര്യം ഒരുക്കി.
വയനാട് വൈത്തിരി പോലീസ് സ്റ്റേഷൻ അടുത്ത് ഉരുൾപൊട്ടി ആളപായമില്ല റോഡിലേക്ക് മണ്ണ് ഒലിച്ച് എത്തിയതിനാൽ ഗതാഗതംപൂർണമായും തടസ്സപ്പെട്ടു.
വയനാട് പൂർണമായും ഒറ്റപ്പെട്ടു. മണ്ണിടിച്ചിൽ ഉള്ളതിനാൽ പാൽ ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു കുറ്റിയാടി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം താമരശ്ശേരി ചുരം ഗതാഗതം സ്തംഭിച്ചു.
പ്രളയ മഴയിൽ കേരളത്തിലെ പെന്തെക്കോസ്തു സഭാനേതൃത്വങ്ങളും യുവജന സംഘടനകവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായത് ശ്രദ്ധേയമായി.ഇതിനായി അമേരിക്ക, ഗൾഫ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ സഭകളും യുവജനപ്രസ്ഥാനങ്ങളും മുന്നോട്ടു വന്നത് പ്രശംസനീയമായി. ചർച്ച് ഓഫ് ഗോഡ്, ശാരോൻ, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, ടി.പി.എം തുടങ്ങി കേരളത്തിലെ മിക്ക സഭാ സംസ്ഥാന നേതൃത്വങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് ഏറെ ആശ്വാസമായി.
പി. വൈ.പി.എ സംസ്ഥാന നേതൃത്വവും വിവിധ സെന്റർ തല കമ്മറ്റികളും, വൈ.പി.ഇ, സി.ഇ.എം, വൈ.പി.പി തുടങ്ങിയ യുവജന സംഘടനകളും ദുരിതാശ്വാസമായി രംഗത്തുണ്ട്. ഈ ദുരിതാവസ്ഥയിൽ ഐ.പി.സി ജനറൽ, സംസ്ഥാന ഘടകങ്ങൾ മറ്റെല്ലാ പ്രോഗ്രാമുകളും മാറ്റി വെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് വിശ്വാസികളും പാസ്റ്റർമാരും ആവശ്യപ്പെട്ടു.
നാളിതുവരെയായി ദുരിതമനുഭവിക്കുന്നവരെ സന്ദർശിക്കാത്തതിൽ അമർഷവും പങ്കുവെച്ചു.അതേസമയം കേരളത്തിലെ ഐ.പി.സി യുടെ വിവിധ ലോക്കൽ സഭകളും പി.വൈ.പി.എ യുണിറ്റുകളും ,സോണൽ തല പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.
കണ്ണൂർ വാണിയപ്പാറയിൽ ശക്തമായി മഴ പെയ്യുന്നത് തുടരുന്നതിനാൽ ഏ ജി ചർച്ചും, പാഴ്സനേജും പുഴവക്കത്തായതിനാൽ അപകട ഭീഷണിയെ തുടർന്ന് പാസ്റ്റർ ജോബി ദാസിനെയും കുടുംബത്തെയും പെരിങ്കിരി എ. ജി ഹാളിലേക്ക് മാറ്റി പാർപ്പിച്ചു.
പാലക്കാട് പലക്കയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അട്ടപാടി സെന്ററിന്റെ ആരാധന നടത്തിവന്നിരുന്ന വിശ്വാസിയുടെ വീടും പാടെ തകർന്നു.