ഹോങ്കോങ് പ്രതിഷേധ റാലിയില്‍ മുഴങ്ങുന്നത് "ദൈവത്തിന് ഹല്ലേലുയ്യാ പാടുവിന്‍" എന്ന ഗാനം
ഹോങ്കോങ് പ്രതിഷേധ റാലിയില്‍ മുഴങ്ങുന്നത് ദൈവത്തിന് ഹല്ലേലുയ്യാ പാടുവിന്‍ എന്ന ഗാനം ഹോങ്കോങ്ങില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കായി നടന്നു വരുന്ന സമരങ്ങളുടെ
ഹോങ്കോങ്ങില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കായി നടന്നു വരുന്ന സമരങ്ങളുടെ ഭാഗമായി നടന്ന കൂറ്റന്‍ പ്രതിഷേധ റാലികളില്‍ മുഴങ്ങി കേള്‍ക്കുന്നത് ദൈവത്തിനു ഹല്ലേലുയ്യാ പാടുവിന്‍ എന്ന ക്രൈസ്തവ ഗാനം.
ജൂണ്‍ മാസം മുതല്‍ ഹോങ്കോങ്ങിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന പ്രതിഷേധ റാലികളില്‍ മുഴങ്ങിക്കേട്ട പ്രധാന ശബ്ദം ദൈവത്തിനു ഹല്ലേലുയ്യാ പാടുവിന്‍ എന്ന പ്രശസ്ത ഗാനമാണ്. 1974-ല്‍ അമേരിക്കയിലെ ഇന്‍ഡ്യാന സ്വദേശിയായ ലിണ്ട സ്റ്റാസ്സന്‍ എഴുതിയ ഗാനമാണ്"സിംഗ് ഹല്ലേലുയ്യാ ടു ദ ലോഡ്"; എന്ന ഇംഗ്ളീഷ് ഗാനം.
നാലു പതിറ്റാണ്ടുകളായി ഈ ഗാനം ലോകത്തെ എല്ലാ ക്രൈസ്തവ വിശ്വാസികളും പാടി കര്‍ത്താവിനെ ആരാധിക്കുന്നു. ഹോങ്കോങ്ങിലെ പ്രതിഷേധ റാലികളില്‍ ചിലപ്പോള്‍ ലാത്തി പ്രയോഗങ്ങളും കണ്ണീര്‍ വാതക പ്രയേഗങ്ങളും, മര്‍ദ്ദനങ്ങളും വരെ ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെയെല്ലാം സഹിച്ചുകൊണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള ഈ ക്രിസ്തീയ ഗാനം ആലപിച്ചാണ് പ്രതിഷേധ റാലിക്കാര്‍ സമാധാനപരമായി നേരിടുന്നത്.
റാലികള്‍ക്കു നേതൃത്വം നല്‍കാന്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് വിവിധ ക്രൈസ്തവ സഭകളിലെ നേതാക്കളും വിശ്വാസികളുമാണ്. 3 മാസമായി നടക്കുന്ന പ്രതിഷേധ റാലികളില്‍ പങ്കെടുത്ത നൂറുകണക്കിനു ആളുകളെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. വിവാദപരമായ കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ആരംഭിച്ച പ്രക്ഷോഭം ജനാധിപത്യ പ്രക്ഷോഭമായി അലയടിക്കുകയാണ്.
ഇതുവരെ 10 ലക്ഷത്തോളം ജനങ്ങളാണ് തെരുവിലിറങ്ങിയത്. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997-ലാണ് തിരിച്ച് ചൈനയുടെ നിയന്ത്രണത്തിലായത്. ഹോങ്കോങ്ങിന് സ്വയംഭരണം നല്‍കുമെന്ന് അന്ന് ചൈന വാഗ്ദാനം ചെയ്തിരുന്നു. പ്രത്യേക നിയമ സംവിധാനം രൂപീകരിക്കുമെന്നും പറഞ്ഞിരുന്നു. പക്ഷെ രണ്ടും നടപ്പായില്ല. സമരക്കാര്‍ക്ക് അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണയുണ്ട്.