ഐ.സി.പി.എഫ് യുവജന ക്യാമ്പ് ഡിസംബർ 19 മുതൽ

ICPF youth Camp at Sharjah

Dec 16, 2022 - 15:07
 0

കലാലയ ക്രൈസ്തവ പ്രവർത്തനങ്ങൾക്ക് ആഗോള നേതൃത്വം നൽകുന്ന ഐ.സി.പി.എഫിൻെറ യുവജന ക്യാമ്പിന് ഷാർജയിൽ വേദി ഒരുങ്ങുന്നു. കോവിഡ്‌ നിയന്ത്രണങ്ങൾക്കു ശേഷം, മധ്യപൂർവ്വ ദേശം സാക്ഷി ആകുവാൻ പോകുന്ന ഏറ്റവും വലിയ യുവജന ക്യാമ്പാണ് ഷാർജാ വർഷിപ്പ് സെന്ററിൽ നടത്തപ്പെടുവാൻ പോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

യുവജങ്ങൾക്കിടയിൽ ക്രിസ്തുവിനെ ഉയർത്തുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഐ.സി.പി.എഫ് യുവജന ക്യാമ്പ് 2022 ഡിസംബർ 19, 20,21 തിയതികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4.00 വരെ ഷാർജ വർഷിപ്പ് സെന്ററിൽ നടത്തപ്പെടും.

ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ ജോ തോമസ് (SABC Bangalore) സുവിശേഷകൻ ഉമ്മൻ പി. ക്ലെമെൻസൺ (ICPF, Kerala Staff) എന്നിവർ മുഖ്യാഥിതികളായിരിക്കും. പ്രസ്തുത ക്യാമ്പിൻെറ ഭാഗമാകുവാൻ എത്രയും വേഗം രജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന് ഭാരവാഹികൾ അറിയിച്ച.വിശദവിവരങ്ങൾക്ക് ഐ.സി.പി.എഫ് നാഷണൽ കോഡിനേറ്ററുമായി ബന്ധപെടുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0