മൈസൂരില്‍ പള്ളിയില്‍ കയറി ആക്രമണം ; അന്വേഷണം ആരംഭിച്ചു

Dec 29, 2022 - 18:16
 0

കര്‍ണാടകയിലെ മൈസൂരില്‍ പള്ളിയില്‍ കയറി അജ്ഞാത സംഘം ആക്രമണം നടത്തി. പള്ളിയിൽ  സൂക്ഷിച്ചിരുന്ന യേശുവിന്റെ പ്രതിമയാണ് നശിപ്പിച്ചത്. എന്നാല്‍ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന യേശുവിന്റെ പ്രധാന പ്രതിമയ്ക്ക് കേടുപാടുകള്‍ വരുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൈസൂരു ജില്ലയിലെ പെരിയപട്ടണയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

പള്ളിയിലെ വൈദികന്‍ ഇല്ലാത്ത സമയത്താണ് പ്രതിമ നശിപ്പിച്ചത്. സംഭാവനപ്പെട്ടിയില്‍ നിന്നുള്ള പണവും നഷ്ടപ്പെട്ടതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എല്ലാ വശങ്ങളും പരിശോധിക്കാനാണ് തീരുമാനം. അക്രമികളെ പിടികൂടാന്‍ അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും സമീപത്തുള്ള ക്യാമറകളില്‍ നിന്ന് ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും മൈസൂരിലെ പോലീസ് സൂപ്രണ്ട് സീമ ലട്കര്‍ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0