സ്വാതന്ത്ര്യ ദിനത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി മസി മണ്ഡലി പ്രസ്ഥാനം

Aug 18, 2022 - 18:27
 0

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്തു കൊണ്ട് ഓഗസ്റ്റ് 13-15 വരെ ഭാരതത്തിന്റെ 12 സ്റ്റേറ്റ്കളിലെ 600 ഓളം സ്ഥലങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു് ഫെല്ലോഷിപ്പ് ആശ്രം ചർച്ച് എന്നറിയപ്പെട്ടിരുന്ന മസിഹ് മണ്ഡലി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ നടന്നു.

രാജ്യത്തിന്റെ അനുഗ്രഹത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥന കൂട്ടങ്ങൾ വാഹന റാലികൾ, പദയാത്രകൾ, പൊതു നിരത്തുകളുടെ ശുചീകരണം, വൃക്ഷ തൈ നടൽ, സർക്കാർ സ്കൂളുകൾ, ബസ് സ്റ്റാൻഡ്, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ ശുചീകരണ പ്രവർത്തികൾ, പാചകം ചെയ്ത ഭക്ഷണപ്പൊതി വിതരണം, മെഡിക്കൽ ക്യാമ്പുകൾ എന്നിത്യാദി പ്രവർത്തനങ്ങൾ ചെയ്തു. നിരവധി സ്ഥലങ്ങളിൽ പോലിസ് സ്റ്റേഷൻ സന്ദർശിച്ചു സുവിശേഷകർ നിയമ പാലകരോട് സുവിശേഷം പങ്കു വക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. പാസ്റ്റർ സജി മാത്യു മസി മണ്ഡലി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0