മതപരിവർത്തന ആരോപണം: ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി

Jun 6, 2023 - 17:07
 0
മതപരിവർത്തന ആരോപണം:  ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ്  കോടതി

അനാഥാലയത്തിലെ അനാഥരായ ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം നേരിടുന്ന   കത്തോലിക്കാ ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മുൻകൂർ ജാമ്യാപേക്ഷമധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളി. ജബൽപൂരിലെ ബിഷപ്പ് ജെറാൾഡ് അൽമേഡയുടെയും മദർ കാർമലിന്റെ കോൺഗ്രിഗേഷനിലെ സിസ്റ്റർ ലിജി ജോസഫിന്റെയും മുൻകൂർ ജാമ്യാപേക്ഷ യാണ്  ജൂൺ 2 ന് മധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളിയത് .

ബിഷപ്പും കന്യാസ്ത്രീയും റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ താമസിച്ചിരുന്ന 47 നിരാലംബരായ കുട്ടികളെ പാർപ്പിക്കുന്ന ആശാ കിരൺ (പ്രതീക്ഷയുടെ കിരണം) ചിൽഡ്രൻസ് കെയർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.

അസാധാരണമായ സാഹചര്യത്തിൽ മാത്രമേ മുൻകൂർ ജാമ്യം അനുവദിക്കൂവെന്ന് കോടതി ഉത്തരവിൽ പറയുന്നു. "അസാധാരണമായ പ്രതിവിധി അവലംബിക്കാൻ അസാധാരണമായ സാഹചര്യങ്ങളുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ മുൻകൂർ ജാമ്യം അനുവദിക്കാവൂ" എന്ന് ഉത്തരവിൽ പറയുന്നു.

ജാമ്യത്തിന് വേണ്ടി സംസ്ഥാനത്തിന്റെ പരമോന്നത കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബന്ധപ്പെട്ടവർ .  ഈ ഉത്തരവിനെതിരെ ഞങ്ങൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിന് മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ്,”  രൂപത അധ്യക്ഷൻ ഫാദർ തങ്കച്ചൻ ജോസ് പറഞ്ഞു.

77 വയസുള്ള  അൽമേദയ്‌ക്കെതിരെ രണ്ട് മാസത്തിനിടെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

മേയ് 30ന് കട്‌നി റെയിൽവേ ജംഗ്ഷനിലെ രൂപതയുടെ കീഴിലുള്ള അനാഥാലയത്തിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിന് ശേഷമാണ്  ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ ബിഷപ്പിനും കന്യാസ്ത്രീക്കും എതിരെ പരാതി നൽകിയത്.

നിരാലംബരായ ഹിന്ദു  കുട്ടികളെ ക്രിസ്ത്യാനികളാക്കി മാറ്റാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നാരോപിച്ച് മെയ് 29 ന് കനൂംഗോയും സംഘവും അനാഥാലയത്തിലെത്തി, ഈ കുറ്റം പള്ളി അധികാരികൾ ശക്തമായി നിഷേധിച്ചു. കനൂംഗോയുടെ സമ്മർദ്ദത്തിന് വഴങ്ങി പോലീസ് മാനേജ്‌മെന്റിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.


ഇത് തീർത്തും കള്ളക്കേസായതിനാൽ ബിഷപ്പിനും കന്യാസ്ത്രീക്കും  ഹൈക്കോടതിയിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഫാദർ ജോസ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ റെയിൽവേയുടെ ക്ഷണത്തെത്തുടർന്ന് 2005 മുതൽ ഞങ്ങൾ നിരാലംബരായ കുട്ടികളെ പരിചരിക്കുന്നു. പക്ഷേ, ഞങ്ങൾക്കെതിരെ ഇത്തരമൊരു തെറ്റായ ആരോപണം ആരും ഉന്നയിച്ചിട്ടില്ല,” വൈദികൻ പറഞ്ഞു.

ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തിയുടെ ഇത്തരം വ്യാജ പരാതി രാജ്യത്തിന് ഗുണകരമാകില്ലെന്ന് വൈദികൻ ഖേദം പ്രകടിപ്പിച്ചു.


മതപരിവർത്തനത്തിന്  കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനായി മധ്യപ്രദേശിലെ ക്രിസ്ത്യൻ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും അനാഥാലയങ്ങളിലും ബാലാവകാശ സമിതികൾ അപ്രതീക്ഷിത പരിശോധനകൾ നടത്തിവരികയാണ്.  മതപരിവർത്തന വിരുദ്ധ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരുന്ന രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.

"ക്രൈസ്തവരുടെ സാമൂഹികവും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും പുനർവിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചതായി തോന്നുന്നതായി  ഭോപ്പാൽ ആസ്ഥാനമായുള്ള കത്തോലിക്കാ നേതാവ് ഡാനിയൽ ജോൺ പറഞ്ഞു.