ബ്രിട്ടനില്‍ അട്ടിമറി വിജയവുമായി കോട്ടയംകാരന്‍; ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി സോജന്‍ ജോസഫ്

Jul 6, 2024 - 09:39
 0

ബ്രിട്ടനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് കോട്ടയം കൈപ്പുഴ സ്വദേശി  സോജന്‍ ജോസഫ്. കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫാണ് വിജയിച്ച് കയറിയത്.

വര്‍ഷങ്ങളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൈയടക്കി വച്ചിരുന്ന ആഷ്ഫോര്‍ഡ് മണ്ഡലത്തിലാണ് സോജന്‍ അട്ടിമറി വിജയം നേടിയത്. ഒരു മലയാളി ആദ്യമായിയാണ് ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകളില്‍ പ്രമുഖ പദവികള്‍ കൈകാര്യം ചെയ്തിരുന്ന പ്രമുഖ നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് 1,779 വോട്ടുകള്‍ക്ക് സോജന്‍ പരാജയപ്പെടുത്തിയത്.

15,262 വോട്ടുകള്‍ നേടിയാണ് സോജന്‍ വിജയം ഉറപ്പിച്ചത്. തൊട്ടു പിന്നിലെത്തിയ ഡാമിയന്‍ ഗ്രീനിന് 13,483 വോട്ടുകളെ നേടാന്‍ സാധിച്ചുള്ളൂ. മൂന്നാമത് റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്. 10,141 വോട്ടുകള്‍ ഹാര്‍പ്പര്‍ നേടിയത്.

രണ്ടുപതിറ്റാണ്ടു മുന്‍പ് ഏറ്റുമാനൂരിനടത്തു കൈപ്പുഴയില്‍ നിന്ന് യുകെയിലേക്ക് ജോലി സൗകര്യാര്‍ഥം കുടിയേറിയതാണ് സോജന്‍. കോട്ടയം കൈപ്പുഴ ചാമക്കാലായില്‍ കുടുംബാംഗമാണ് സോജന്‍ ജോസഫ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0