ഇന്ത്യയിലെ ക്രൈസ്തവ പീഢനം; 6 മാസത്തെ റിപ്പോര്‍ട്ട്

ഇന്ത്യയിലെ ക്രൈസ്തവ പീഢനം; 6 മാസത്തെ റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് കുറവു വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്. റിലിജിയന്‍ ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ദി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പുറത്തുവിട്ട

Aug 21, 2020 - 11:41
 0
ഇന്ത്യയിലെ ക്രൈസ്തവ പീഢനം; 6 മാസത്തെ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് കുറവു വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

റിലിജിയന്‍ ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ദി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പുറത്തുവിട്ട കണക്കു പ്രകാരം ഈ വര്‍ഷം ആദ്യത്തെ 6 മാസത്തിനിടയില്‍ 135 ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍ ‍. 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

തൊട്ടുപിന്നില്‍ ഛത്തീസ്ഗഢ് 26, മൂന്നാമതായി തമിഴ്നാട് 15, ഒഡീഷ 10, ജാര്‍ഖണ്ഡ് 10, മഹാരാഷ്ട്ര 8, കര്‍ണ്ണാടക 7, മധ്യപ്രദേശ് 6, ബീഹാര്‍ 5, തെലുങ്കാന 4, ഹരിയാന, ആന്ധ്രാപ്രദേശ് 3, ഹിമാചല്‍പ്രദേശ്, ഡെല്‍ഹി 2, രാജസ്ഥാന്‍ ‍, ഉത്തര്‍ഖണ്ഡ്, ബംഗാള്‍ ‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ 1 വീതമാണ് കേസുള്ളത്.

33 പേജുള്ള റിപ്പോര്‍ട്ടില്‍ വിവിധ സംസ്ഥാനങ്ങളിലെ ആക്രമണങ്ങള്‍ തീയതികള്‍ സഹിതം വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. പാസ്റ്റര്‍മാരെയും മിഷണറിമാരെയും അതിക്രമിച്ചു പരിക്കേല്‍പ്പിക്കുക, ആരാധനാലയങ്ങള്‍ തകര്‍ക്കുക, അഗ്നിക്കിരയാക്കുക, വിശ്വാസികളെ കയ്യേറ്റം ചെയ്യുക, ആരാധനകളും പ്രാര്‍ത്ഥനാ കൂടിവരവുകളും തടസ്സപ്പെടുത്തുക മുതലായ സംഭവങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ ഒഡീഷയില്‍ 14 കാരന്‍ വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ടത് സംഭവത്തിന്റെ ഗൌരവം എടുത്തു കാണിക്കുന്നു.