ഐ. പി. സി. കേരളാ സ്റ്റേറ്റ് കോസ്റ്റൽ മിഷൻ പ്രവർത്തന ഉദ്ഘാടനവും സഹായ വിതരണവും

Dec 7, 2022 - 22:52
 0

ഐ.പി.സി. കേരളാ സ്റ്റേറ്റ് കോസ്റ്റൽ മിഷന്റെ പ്രവർത്തന ഉദ്ഘാടനവും തിരുവനന്തപുരം ജില്ലയിലെ സഹായ വിതരണവും ഡിസം. 04ന് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് നിർവഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സന്ദേശം നൽകി.

ചെറിയതുറ ഐ പി സി ബഥേൽ ചർച്ചിൽ നടന്ന ചടങ്ങിൽ കോസ്റ്റൽ മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ എൻ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു വി. ജോർജ്ജ് പ്രവർത്തന വിശദീകരണം നടത്തുകയും ചെയ്തു.

തിരുവനന്തപുരം തീര ദേശത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇരുപത്തി അഞ്ച് കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും തീര ദേശത്തിൽ ദൈവ വേലയിൽ ആയിരിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായ വിതരണവും നൽകി. വൈസ് ചെയർമാൻ പാസ്റ്റർ സാബു ആര്യപ്പള്ളിൽ നേതൃത്വം നൽകി. കോസ്റ്റൽ മിഷന്റെ തിരുവനന്തപുരം കോർഡിനേറ്റർ പാ. ഷാജി ബഥേസ്ഥ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു.

സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജയിംസ് ജോർജ്ജ് ട്രഷറർ പി.എം ഫിലിപ്പ്‌, പാസ്റ്റർ വി.പി ഫിലിപ്പ്, ജനറൽ കൗൺസിൽ അംഗമായ പാസ്റ്റർ വി.എ. സണ്ണി, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ വിത്സൻ ഹെൻട്രി, പീറ്റർ മാത്യു കല്ലൂർ, ജയ്‌സൺ സോളമൻ, പി.ജി മത്തായി, പാസ്റ്റർ ജയിംസ് യോഹന്നാൻ, സൂസൻ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.

തിരുവനന്തപുരം ജില്ല മുതൽ കാസർഗോഡ് വരെയുള്ള തീരദേശ പ്രവർത്തനങ്ങൾ സന്ദർശിച്ചു സാമ്പത്തിക സഹായങ്ങളും അർഹരായ തീര ദേശ നിവാസികൾക്ക് ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0