ഐ പി സി കൊട്ടാരക്കര മേഖല സണ്ടേസ്കൂൾ പ്രവർത്തന ഉദ്ഘാടനവും അധ്യാപക സമ്മേളനവും

ഐ പി സി മേഖല സണ്ടേസ്കൂൾസ് അസോസിയേഷൻ 2022 – 25 കാലയളവിലെ പ്രവർത്തനോദ്ഘാടനവും അധ്യാപക സമ്മേളനവും നവംബർ 13 ഞായറാഴ്ച വൈകിട്ട് 3 ന് കൊട്ടാരക്കര ബേർശേബ ഹാളിൽ നടക്കും .

Nov 1, 2022 - 20:20
 0

ഐ പി സി മേഖല സണ്ടേസ്കൂൾസ് അസോസിയേഷൻ 2022 – 25 കാലയളവിലെ പ്രവർത്തനോദ്ഘാടനവും അധ്യാപക സമ്മേളനവും നവംബർ 13 ഞായറാഴ്ച വൈകിട്ട് 3 ന് കൊട്ടാരക്കര ബേർശേബ ഹാളിൽ നടക്കും . മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് പ്രവർത്തന ഉദ്ഘാടനം ചെയ്യും. ഏ ജി മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ മുൻ സൂപ്രണ്ട് സുവി.പി.സി. തോമസ് മുഖ്യസന്ദേശവും ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അനുമോദന സന്ദേശവും നൽകും. മേഖല വൈസ് പ്രസിഡന്റ് പാസ്റ്റർ വി.വൈ. തോമസ് അനുഗ്രഹപ്രാർത്ഥന നടത്തും.


സണ്ടേസ്കൂൾ സംസ്ഥാന ട്രഷറർ ഫിന്നി പി. മാത്യു, ഐ പി സി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് , ഐപിസി സംസ്ഥാന ട്രഷറർ പി.എം.ഫിലിപ്പ് എന്നിവരെ അനുമോദിക്കും. ഗിലയാദ് മ്യൂസിക് ബാന്റ് ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്കുന്ന യോഗത്തിൽ പ്രസിഡന്റ് പാസ്റ്റർ ബിജുമോൻ കിളിവയൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പാസ്റ്റർ ബിജു ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷാജി വർഗീസ്‌ കലയപുരം കൃതജ്ഞതയും അറിയിക്കും.

പാസ്റ്റർമാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ്, ജിനു ജോൺ , എ. അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകും  
മേഖല താലന്ത് പരിശോധന നവംബർ 19 ന് ബേർശേബയിൽ നടക്കുമെന്ന് താലന്ത് കൺവീനർ ജേക്കബ് ജോൺ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0