ഐപിസി നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷൻ ഫിബ്രു. 22 മുതൽ

IPC Nilambur south Centre convention

Feb 6, 2023 - 15:34
 0

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷൻ ഫിബ്രു. 22 മുതൽ 26 വരെ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും.

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്യും. ഐ.പി.സി സെൻറർ കൊയർ ഗാനശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർമാരായ ഡോ. ഷിബു കെ. മാത്യു, സണ്ണി കുര്യൻ, തോമസ് ഫിലിപ്പ്, അനീഷ് തോമസ്, ബേബി കടമ്പനാട് എന്നിവർ പ്രസംഗിക്കും. 26ന് പൊതുസഭായോഗത്തോടും കർത്തൃ മേശയോടും കൂടെ സമാപിക്കും. ശുശ്രൂഷക സമ്മേളനം, ഉപവാസ പ്രാർത്ഥന, വനിതാ സമ്മേളനം, പി.വൈ.പി.എ - സണ്ടേസ്കൂൾ സംയുക്ത സമ്മേളനം എന്നിവയും നടക്കും.

കൺവെൻഷൻ്റെ സുഗമമായ  നടത്തിപ്പിന് വേണ്ടി പാസ്റ്റർമാരായ  കെ.വി ജേക്കബ്ബ്, അനിൽ ജോൺ, സജി മാത്യു തുടങ്ങിയവരുടെ  നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0