ഐ.പി.സി ചാരിറ്റി ബോർഡിന് വിപുലമായ പദ്ധതികൾ: പ്രളയ ദുരിതർക്ക് സഹായം നല്കി
പ്രളയ ദുരിതർക്ക് ഐ.പി.സി ചാരിറ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ 2 ലക്ഷം രൂപയുടെ ധനസഹായം നല്കി. സെപ്റ്റംബർ 11 ന് കുമ്പനാട് നടന്ന സമ്മേളനത്തിൽ ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ ജോൺ റിച്ചാർഡ് അദ്ധ്യക്ഷനായിരുന്നു
പ്രളയ ദുരിതർക്ക് ഐ.പി.സി ചാരിറ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ 2 ലക്ഷം രൂപയുടെ ധനസഹായം നല്കി. സെപ്റ്റംബർ 11 ന് കുമ്പനാട് നടന്ന സമ്മേളനത്തിൽ ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ ജോൺ റിച്ചാർഡ് അദ്ധ്യക്ഷനായിരുന്നു. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം നിർവഹിച്ചു. ചാരിറ്റി ബോർഡ് സെക്രട്ടറി ജോസ് ജോൺ കായംകുളം പദ്ധതി രൂപരേഖ അവതരിപ്പിച്ചു.
പാസ്റ്റർമാരായ ഷിബു നെടുവേലിൽ, രാജു പൂവക്കാല, മോനി കരിക്കം, ജോർജ് തോമസ് വടക്കഞ്ചേരി എന്നിവർ പങ്കെടുത്തു.ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷണം, ജീവനോപാധികൾക്കുള്ള ധനസഹായം, വീട്ടുപകരണങ്ങൾ, വിദ്യാഭ്യാസ സഹായം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നല്കുന്നതിനുള്ള പദ്ധതികൾക്ക് മുൻതൂക്കം നല്കുമെന്ന് ഐ.പി.സി ചാരിറ്റി ബോർഡ് സെക്രട്ടറി ജോസ് ജോൺ കായംകുളം അറിയിച്ചു