ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് സണ്ടേസ്കൂൾ അസ്സോസിയേഷൻ രജത ജൂബിലി സമ്മേളനം
ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് സണ്ടേസ്കൂൾ അസ്സോസിയേഷൻ ഒക്ടോബർ 18ന് രാവിലെ 10 മണിക്ക് പനവേൽ കോൽക്കെ ARC ഓഡിറ്റോറിയത്തിൽ രജത ജൂബിലി സമ്മേളനം സംഘടിപ്പിക്കും. ഐ പി സി കേരള സണ്ടേസ്കൂൾ അസ്സോസിയേഷൻ ഡയറക്ടർ കുര്യൻ ജോസഫ്, ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. ജോയി, ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി ഏ ജോർജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സിൽവർ ജൂബിലിയോടനുബന്ധിച്ച് മഹാരാഷ്ട്ര സ്റ്റേറ്റ് സണ്ടേസ്കൂൾ അസ്സോസിയേഷൻ സ്മരണിക പ്രകാശനം ചെയ്യും. ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് സണ്ടേസ്കൂൾ ഡയറക്ടർ മാത്യൂസ് പോൾ, സെക്രട്ടറി ഡോ. സജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു. (സജി പീച്ചി)