ഇറാനില്‍ ഉണര്‍വ്വ് ശക്തമാകുന്നു; ആയിരങ്ങള്‍ ക്രിസ്തുവിങ്കലേക്ക്
ഇറാനില്‍ ഉണര്‍വ്വ് ശക്തമാകുന്നു; ആയിരങ്ങള്‍ ക്രിസ്തുവിങ്കലേക്ക്
അറബി രാഷ്ട്രമായ ഇറാനില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഉണര്‍വ്വ് ശക്തമാകുന്നു.ആയിരങ്ങളാണ് അടുത്ത കാലത്ത് ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിങ്കലേക്ക് കടന്നു വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് കോവിഡിന്റെ വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ജനങ്ങള്‍ വളരെ ദുഃഖത്തിലും കഷ്ടതയിലും കഴിയുന്നതിനിടയില്‍ അവരില്‍ ചിലര്‍ യേശുക്രിസ്തുവിനെ കണ്ടുമുട്ടുവാനിടയായി.
തീവ്രമായ ക്രൈസ്തവ വിരോധം വച്ചു പുലര്‍ത്തുന്ന ഷിയ മുസ്ളീം രാഷ്ട്രമായ ഇറാനില്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരെ ശബ്ദിക്കുകപോലുമുണ്ടായി. പ്രതീക്ഷ നഷ്ടപ്പെട്ട ജനം യേശുവിനെ അറിയുന്നതായി പ്രമുഖ ക്രിസ്ത്യന്‍ നേതാവ് മൈക്ക് അന്‍സാരി പറഞ്ഞു. “കോവിഡ് മഹാമാരി സുവിശേഷത്തിനു പ്രത്യാശ നല്‍കുന്നു” അദ്ദേഹം പറഞ്ഞു. അന്‍സിരായുടെ ഉടമസ്ഥതയിലുള്ള മൊഹബത്ത് ടിവി രാജ്യത്തെ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവരുടെ ജനകീയ ചാനലാണ്.
ഇതിലൂടെയുള്ള ക്രിസ്ത്യന്‍ പരിപാടികളും ദൈവവചന സന്ദേശങ്ങളും കോവിഡ് കാലത്ത് ജനം പ്രയോജനപ്പെടുത്തുന്നു. മുസ്ളീങ്ങളായ നിരവധി ആളുകള്‍ മൊഹബത്ത് ടിവിയുടെ പ്രേക്ഷകരാണ്. ഈ സീസണില്‍ ഏകദേശം 30,000 ആളുകള്‍ ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനികളായെന്ന് സാക്ഷ്യം പറഞ്ഞതായി അന്‍സാരി പറഞ്ഞു