ഇറാക്കില്‍ നാടുവിട്ട ക്രൈസ്തവര്‍ തിരിച്ചെത്തുന്നു

ഭീകരാക്രമണങ്ങളുടെ ഫലമായി പാലായനം ചെയ്യേണ്ടിവന്ന നൂറു ക്രൈസ്തവ കുടുംബങ്ങള്‍ ഇറാക്കിലെ മൊസൂളില്‍ തിരിച്ചെത്തിയതായി ഫീദെസ് റിപ്പോര്‍ട്ടു ചെയ്തു.

Dec 6, 2020 - 11:38
 0

ഭീകരാക്രമണങ്ങളുടെ ഫലമായി പാലായനം ചെയ്യേണ്ടിവന്ന നൂറു ക്രൈസ്തവ കുടുംബങ്ങള്‍ ഇറാക്കിലെ മൊസൂളില്‍ തിരിച്ചെത്തിയതായി ഫീദെസ് റിപ്പോര്‍ട്ടു ചെയ്തു.2014 ജൂണ്‍ ‍, ഓഗസ്റ്റ് മാസങ്ങളില്‍ നാടുവിട്ടവരാണ് ഇവര്‍ ‍. ഇറാക്കിലെ തന്നെ കുര്‍ദ്ദ് പ്രദേശങ്ങളിലും എര്‍ബില്‍ പട്ടണത്തിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അവിടങ്ങളിലെത്തി വിദേശ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തവരില്‍ മഹാ ഭൂരിപക്ഷത്തിനും തിരിച്ചു വരാന്‍ താല്‍പ്പര്യമില്ല.

ഭീകരര്‍ തകര്‍ത്ത സ്വന്തം ഗ്രാമങ്ങളില്‍ ഇനി ജീവിതം പുതുതായി കെട്ടിപ്പെടുക്കുക വിഷമകരമാണെന്നും അവര്‍ കരുതുന്നു. ഒരു ചെറിയ വിഭാഗം മാത്രമാണ് തിരിച്ചു വരുന്നത്.എന്നാല്‍ പരമ്പരാഗത ക്രൈസ്തവ കേന്ദ്രങ്ങളിലേക്കു തിരിച്ചു വരുന്നവരെ തദ്ദേശിയരായ മുസ്ളീം ചെറുപ്പക്കാര്‍ സ്വീകരിക്കുന്നതും സഹായിക്കുന്നതും ആശാവഹമാണ്.

വീടുകളും ക്രൈസ്തവ ആരാധനാലയങ്ങളും ശുദ്ധീകരിച്ച് ഉപയോഗപ്രദമാക്കുവാന്‍ സര്‍ക്കാരിനോടൊപ്പം സവ്വായെദ് അല്‍ ‍-മുസേലിയ എന്ന സമാധന സംഘടനയും രംഗത്തുണ്ട്. മൊസൂളിലെ കത്തോലിക്കാ മെത്രാസഭ പള്ളി കേടുപാടുകള്‍ തീര്‍ത്തു നവീകരിക്കാന്‍ മുസ്ളീം യുവാക്കളും മുന്നിലുണ്ട്.