ബൈബിളും ഫെലിസ്ത്യരുടെ ഡി.എന്‍ .എ. ടെസ്റ്റും നിരത്തി നെതന്യാഹു: യിസ്രായേല്‍ യെഹൂദന്റേതുതന്നെ
യിസ്രായേല്‍ യെഹൂദന്റേതുതന്നെ യെരുശലേം: യിസ്രായേലിലെ അസ്ക്കലോനിലെ പുരാതന സെമിത്തേരിയില്‍നിന്നും 3 വര്‍ഷം മുമ്പ് കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ഫെലിസ്ത്യരുടേതെന്ന് സ്ഥിരീകരിച്ചതായി യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു. ഇവിടെ 30 വര്‍ഷങ്ങളായി പുരാവസ്തു വകുപ്പിന്റെ ഖനനം നടന്നു വരികയായിരുന്നു.

യിസ്രായേലിലെ അസ്ക്കലോനിലെ പുരാതന സെമിത്തേരിയില്‍നിന്നും 3 വര്‍ഷം മുമ്പ് കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ഫെലിസ്ത്യരുടേതെന്ന് സ്ഥിരീകരിച്ചതായി യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു.
ഇവിടെ 30 വര്‍ഷങ്ങളായി പുരാവസ്തു വകുപ്പിന്റെ ഖനനം നടന്നു വരികയായിരുന്നു. വലിയ നീളവും വലിപ്പവുമുള്ള അസ്ഥികൂടങ്ങളാണ് ഗവേഷകര്‍ കുഴിച്ചെടുത്തത്.
3600 മുതല്‍ 2800 വരെ വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടങ്ങള്‍ കണ്ടെടുത്തപ്പോള്‍ത്തന്നെ ഫെലിസ്ത്യരുടേതാണെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ ഡി.എന്‍ .എ. പരിശോധനയിലാണ് ബൈബിളിലെ പുരാതന വംശജരായ ഫെലിസ്ത്യരുടേതാണെന്ന് തെളിയക്കപ്പെട്ടത്.
കൂടാതെ ഫെലിസ്ത്യരുടെ പൂര്‍വ്വ സ്ഥലം യിസ്രായേല്‍ അല്ല, യൂറോപ്പാണെന്നും ബെന്യാമീന്‍ നെതന്യാഹു ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. ബിസി 12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവരാണ് ഉയരമുള്ള ഫെലിസ്ത്യര്‍ . ബി.സി. 604-ല്‍ ബാബിലോന്യരുടെ രംഗപ്രവേശത്തോടെ ഫെലിസ്ത്യര്‍ക്ക് സര്‍വ്വ നാശമുണ്ടായി. ഹീബ്രു ബൈബിളില്‍ ഫെലിസ്ത്യരുടെ പൂര്‍വ്വ ദേശത്തിന് "കാഫ്തേര്‍ "എന്നു പരാമര്‍ശിക്കുന്നുണ്ട്. ഇത് തെക്കന്‍ യൂറോപ്പിലെ ക്രേത്തയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ഇതുകൊണ്ടുതന്നെ യിസ്രായേലില്‍ ഫെലിസ്ത്യര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ചില പണ്ഡിതന്മാര്‍ വാദിക്കുന്നത് പെലിസ്ത്യര്‍ സൈപ്രസ്, അനത്തോലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും മെഡിറ്ററേനിയന്‍ കടല്‍ കടന്നു കനാനിലേക്കു കുടിയേറിയതായി കരുതാമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഫെലിസ്ത്യരുടെ അസ്ഥികൂടത്തിന്റെ ഡി.എന്‍ .എ. പരിശോധന ജര്‍മ്മനിയിലെ മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സയന്‍സ് ഹ്യൂമന്‍ ഹിസ്റ്ററിയാണ് നടത്തിയത്.
പഠനത്തില്‍ 12-ാം നൂറ്റാണ്ടില്‍ യിസ്രായേലിലേക്കു കുടിയേറിയ ഫെലിസ്ത്യരുടെ കല്ലറകളാണ് കണ്ടെത്തിയതെന്ന് അസ്ക്കലോനിലെ ലിയോണ്‍ ലെവി എക്സ്പെഡീഷന്‍ ഡയറക്ടര്‍ ഡാനിയേല്‍ മാസ്റ്റര്‍ പറഞ്ഞു. അസ്ക്കലോന്‍ തുറമുഖ നഗരമാണ്. അസ്ഥികൂടങ്ങളോടൊപ്പം കളിമണ്‍ പാത്രങ്ങളും കണ്ടെടുത്തിരുന്നു.
അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതും അതിന്റെ ഡി.എന്‍ .എ. പരിശോധന പുറത്തുവന്നതിനെത്തുടര്‍ന്നും ഇതിനെ വേദപുസ്തക അടിസ്ഥാനത്തില്‍ തെളിയിക്കാനായി നെതന്യാഹു ബൈബിള്‍ വാക്യങ്ങളും ഉദ്ധരിക്കുകയുണ്ടായി. -ഫെലിസ്ത്യരെ ഒക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരുന്ന സകല സഹായകന്മാരേയും ഛേദിച്ചു കളയുവാനും ഉള്ള ദിവസം വരുന്നതുകൊണ്ടുതന്നെ.
കഫ്തര്‍ കടല്‍പ്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കു- (യിരെ. 47:4) എന്ന വാക്യവും ആമോസ് 9:7 വാക്യവും നെതന്യാഹു ട്വിറ്ററില്‍ സാക്ഷീകരിക്കുകയുണ്ടായി. ഡി.എന്‍ .എ.യും ബൈബിള്‍ തെളിവും ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ഒരിക്കല്‍ക്കൂടി സ്ഥിരീകരണം നല്‍കുകയാണ് -യിസ്രായേല്‍ ഫെലിസ്ത്യരുടേതല്ല, യെഹൂദന്റേതാണെന്ന്