ജൂലിയാന: ഒരു അഭയാർത്ഥിയുടെ സാക്ഷ്യം
ലെബനനിലെ ഹൊറൈസൺസ് മിനിസ്ട്രി സെന്ററുകളുടെ പ്രവർത്തനത്തിലൂടെ ക്രിസ്തുവിനെ കണ്ടെത്തിയ നിരവധി സിറിയൻ അഭയാർത്ഥികളിൽ ഒരാളാണ് ജൂലിയാന. സിറിയയിലെ ആഭ്യന്തരയുദ്ധത്തിനിടെ തന്റെ കുടുംബത്തിന്റെ ദാരുണമായ നഷ്ടത്തിന് ശേഷം, യേശുവിന്റെ സ്നേഹം താൻ എങ്ങനെ അനുഭവിച്ചുവെന്ന് ജൂലിയാന പങ്കിടുന്നു.
മിഡിൽ ഈസ്റ്റ് സെന്റർ ഫോർ വേൾഡ് മിഷൻസിന്റെ (എംഇസി) കഫേ ബുക്ക് സ്റ്റോറിൽ ഹൊറൈസൺസിനൊപ്പം സേവനം ചെയ്യുന്ന ജൂലിയാന ലെബനനിലെ ഒരു സിറിയൻ അഭയാർത്ഥിയാണ് .
സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ ജൂലിയാനയുടെ കുടുംബത്തിലെ എല്ലാവരും മരിച്ചതിനാൽ 2014 ൽ ജൂലിയാന ലെബനനിലെത്തി. ജൂലിയാനയുടെ അച്ഛൻ അസുഖബാധിതനായി, വൈദ്യസഹായം ലഭിക്കാതെ മരിച്ചു, സഹോദരൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഹൃദയം തകർന്ന ജൂലിയാനയുടെ അമ്മ താമസിയാതെ സ്ട്രോക്ക് മൂലം മരിച്ചു. ഒറ്റയ്ക്ക് ആയ ജൂലിയാനയുടെ ഒരു വിദേശരാജ്യത്തേക്ക് അഭയാര്ഥിയായി വന്നു, തന്നെ മനസ്സിലാക്കാൻ ആരുമുണ്ടായിരുന്നില്ല. തകർന്നുപോയി ജൂലിയാന , ഒടുവിൽ ഇപ്രകാരം പ്രാർത്ഥിച്ചു, "ദൈവമേ, നീ യഥാർത്ഥ ദൈവമാണെങ്കിൽ, വഴിയും സത്യവും ജീവനും ആണെങ്കിൽ- എനിക്ക് അങ്ങയെത്തന്നെ കാണിക്കൂ."
താൻ പ്രാർത്ഥിച്ചതിന് ശേഷം, ഒരു സുഹൃത്ത് ത ന്നോട് ഹൊറൈസൺ ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ എംഇസിയെക്കുറിച്ച് പറഞ്ഞു. അവിടെ കുറച്ച് ക്ലാസുകൾ ജൂലിയാന എടുത്തു. ഒരു സുഹൃത്ത് ജൂലിയാനയെ
ഒരു പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ചു ജൂലിയാന യേശുവിനെ കണ്ടുമുട്ടി. തന്റെ ഹൃദയത്തിൽ തന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ കർത്താവായി അംഗീകരിക്കുകയും ചെയ്തു, യേശു അവളുടെ ഹൃദയത്തിലെ കയ്പിന്റെ മതിൽ പൊളിച്ചു.
ഹൊറൈസൺ ഇന്റർനാഷണൽ മിനിസ്ട്രീസിൽ സേവനം ചെയ്യുന്നതിന് മുമ്പ്, ദൈവം മുസ്ലീങ്ങളെ സ്നേഹിക്കുന്നുവെന്നും അവർ യേശുവിനെ അറിയാൻ ആഗ്രഹിക്കുന്നുവെന്നും തനിക്ക് മനസ്സിലായില്ല. എന്നാൽ തന്റെ ടീമിനൊപ്പം പ്രവർത്തിക്കുകയും മുസ്‌ലിംകളിലേക്ക് സുവിശേഷം പ്രചരിപ്പിക്കാനുള്ള അവരുടെ സ്നേഹം കാണുകയും ചെയ്ത ശേഷം, എല്ലാ ആളുകൾക്കും തന്നെപ്പോലെ യേശുവിനെ കാണാൻ കഴിയുമെന്ന് അവൾ മനസ്സിലാക്കി.
വഴിതെറ്റി ഒറ്റപ്പെട്ടപ്പോൾ ദൈവം തന്നെ കണ്ടെത്തി. സഹോദരങ്ങളും സഹോദരിമാരും നിറഞ്ഞ ഒരു കുടുംബത്തെ അദ്ദേഹം അവൾക്ക് നൽകി, അവരോടൊപ്പംജൂലിയാന സന്തോഷത്തോടെ ദൈവത്തെ സേവിക്കുകയും ക്രിസ്തുവിന്റെ സ്നേഹം പങ്കിടുകയും ചെയ്യുന്നു. ബെയ്റൂട്ടിൽ MEC യുടെ കഫേ ബുക്ക് സ്റ്റോറിൽ സ്റ്റാഫായി ജോലി ചെയ്യുകയാണ് ജൂലിയാന അലോയൻ ഇപ്പോൾ