കോട്ടയത്ത് മെഗാ മ്യൂസിക് നൈറ്റ്; ബ്ലെസ്സൻ മേമന, ലോഡ്‌സൻ ആന്റണി എന്നിവർ പാടുന്നു

കോട്ടയത്തെ പെന്തക്കോസ്ത് സഭകളും, ക്രിസ്ത്യൻ മ്യൂസിക് ക്ലബും സംയുക്തമായി കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള ഐപിസി സയോൺ ടാബർനാക്കിളിൽ

Nov 23, 2019 - 06:36
 0

കോട്ടയത്തെ പെന്തക്കോസ്ത് സഭകളും, ക്രിസ്ത്യൻ മ്യൂസിക് ക്ലബും സംയുക്തമായി കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള ഐപിസി സയോൺ ടാബർനാക്കിളിൽ ‘മ്യൂസിക് ആൻഡ് മിഷൻ’ എന്ന പേരിൽ ഡിസംബർ 1 വൈകുന്നേരം 5.30 മുതൽ സംഗീതാരാധന നടക്കും. ഉത്തരേന്ത്യൻ മണ്ണിൽ ക്രിസ്തുവിനായി ജീവൻ പണയപ്പെടുത്തി അത്യധ്വാനം ചെയ്യുന്ന ദൈവദാസന്മാരുടെയും സുവിശേഷ പ്രവർത്തകരുടെയും അനുഭവങ്ങളും ഹൃദയസ്പർശിയായ ഗാനങ്ങളും വ്യത്യസ്തമായ അനുഭവമായിരിക്കും.
ക്രിസ്തീയ സംഗീത ലോകത്തെ പ്രമുഖ വാർഷിപ്പ് ലീഡർമാരായ ഡോ. ബ്ലെസ്സൻ മേമന, പാസ്റ്റർ ലോഡ്‌സൻ ആന്റണി, പാസ്റ്റർ ജോസ് മേമന എന്നിവർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. ജീസൻ ജോർജ് സംഗീതം നിർവഹിക്കും.

ഗുജറാത്ത് കേന്ദ്രമാക്കി 36 വർഷമായി ശക്തമായി പ്രവത്തിക്കുകയും ഒട്ടേറെ ആത്മാക്കളെ നേടുകയും അനേകം സഭകൾ സ്ഥാപിക്കുകയും ചെയ്ത ഫെല്ലോഷിപ്പ് ആശ്രം ചർച് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ പാസ്റ്റർ സജി മാത്യു ഗുജറാത്ത് മുഖ്യാതിഥിയായിരിക്കും. ഐപിസിയുടെ മുതിർന്ന അൽമായ നേതാവും കോട്ടയത്തെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ മുഖ്യ സംഘാടകനുമായ ബ്രദർ ജോയി താനവേലിന്റെ നേതൃത്വത്തിൽ വിവിധ സഭകളുടെ യുവജന പ്രവർത്തകർ യോഗത്തിന്റെ ക്രമീകരങ്ങൾ ചെയ്തുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 9387328872.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0