കൃപ- യുവജന സംഗമവും സംഗീത വിരുന്നുമായി വൈ പി ഇ തിരുവനന്തപുരം മേഖല

Dec 29, 2022 - 00:29
 0

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇന്ത്യ, ശതാബ്ദി കൺവെൻഷനോടാനുബന്ധിച്ച്, വൈ പി ഇ തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ, ‘കൃപ ‘യുവജന സംഗമവും സംഗീത വിരുന്നും ഒരുക്കുന്നു. 2023 ജനുവരി 2 ന്, തിരുവനന്തപുരം ഗാന്ധിപാർക്കിൽ വൈകുന്നേരം 5:30 മുതൽ 8:30 വരെയാണ് യോഗം നടക്കുക. വൈ പി ഇ സംസ്ഥാന അധ്യക്ഷൻ പാസ്റ്റർ പി എ ജെറാൾഡ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കും. ‘കേരള നവോത്ഥാനത്തിൽ ക്രൈസ്തവ സഭകളുടെ സംഭാവനകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജെയിംസ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തുകയും, പാസ്റ്റർ അനിൽ അടൂർ ആരാധനകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

പ്രസ്തുത യോഗത്തിൽ, പാസ്റ്റർ റ്റി എം മാമ്മച്ചൻ (തെക്കൻ മേഖല ഡയറക്ടർ), പാസ്റ്റർ വത്സല ദാസ് (തെക്കൻമേഖല ജോയിൻറ് ഡയറക്ടർ), പാസ്റ്റർ ഈപ്പച്ചൻ തോമസ് ( കോ ഓർഡിനേറ്റർ) എന്നിവരും, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. വൈ പി ഇ തിരുവനന്തപുരം മേഖല ഭാരവാഹിത്വം വഹിക്കുവന്ന പാസ്റ്റർ സ്കറിയാ എബ്രഹാം( രക്ഷാധികാരി),പാസ്റ്റർ വർഗീസ് ജോൺ ( കോ ഓർഡിനേറ്റർ) ബ്രദർ ജോസ് ജെറോം (സെക്രട്ടറി) എന്നിവർ യോഗത്തിനു നേതൃത്വം വഹിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0