അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ഇന്ത്യൻ സന്ദർശനം ഇന്ന് മുതൽ

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ മൂന്ന് ദിവസം നീളുന്ന സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ ആദ്യ പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തുന്ന

Mar 19, 2021 - 10:12
 0
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ഇന്ത്യൻ സന്ദർശനം ഇന്ന് മുതൽ

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ മൂന്ന് ദിവസം നീളുന്ന സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ ആദ്യ പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തുന്ന ആദ്യത്തെ ആളാണ് ലോയ്ഡ് ഓസ്റ്റിന്‍. അമേരിക്കയുടെ ആദ്യ ആഫ്രിക്കൻ വംശജനായ പ്രതിരോധ സെക്രട്ടറിയാണ് ലോയ്ഡ്.

മാര്‍ച്ച് 19 മുതല്‍ 21 വരെയാണ് ലോയ്ഡ് ഇന്ത്യയില്‍ ചെലവഴിക്കുക. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് കെ ഡോവല്‍ എന്നിവരുമായി ലോയ്ഡ് ഓസ്റ്റിന്‍ കൂടിക്കാഴ്ച നടത്തും.

അതേസമയം ക്വാഡ് ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ സന്ദര്‍ശനം ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുമെന്നതിന്റെ സൂചനയായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കയില്‍ ക്വാഡ് ഉച്ചകോടി ആരംഭിച്ചത്. വെര്‍ച്വലായി നടന്ന സമ്മേളനത്തില്‍ പ്രസിഡന്‍റ് ജോ ബെെഡനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവര്‍ പങ്കെടുത്തു. . ചൈനയുടെ നയങ്ങളോടുള്ള അമേരിക്കന്‍ എതിര്‍പ്പും ഇതില്‍ അടങ്ങുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow