മെഗാ ഓൺലൈൻ സാഹിത്യരചനാ - ബൈബിൾ ക്വിസ് മത്സരങ്ങൾ ജൂൺ 1 മുതൽ
ലോക്ഡൗൺ സമയങ്ങൾ വിജ്ഞാനപൂരിതവും ഫലപ്രദവും ആക്കാൻ ചർച്ച് ഓഫ് ഗോഡ്, യു.എ.ഇ. ലിറ്ററേച്ചർ പബ്ലിക്കേഷൻസ് ഡിപ്പാർട്ടുമെൻ്റും ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ്, ഷാർജ സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ
ലോക്ഡൗൺ സമയങ്ങൾ വിജ്ഞാനപൂരിതവും ഫലപ്രദവും ആക്കാൻ ചർച്ച് ഓഫ് ഗോഡ്, യു.എ.ഇ. ലിറ്ററേച്ചർ പബ്ലിക്കേഷൻസ് ഡിപ്പാർട്ടുമെൻ്റും ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ്, ഷാർജ സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ സാഹിത്യരചനാ ബൈബിൾ ക്വിസ് മത്സരങ്ങൾ ജൂൺ 1 മുതൽ നടക്കും. ലേഖനം, കഥ, കവിത, ഭാവനാ മത്സരങ്ങളിലേക്കുള്ള രചനകൾ ഇന്നു മുതൽ ജൂലൈ 15 വരെ +971555038218 ലേക്ക് വാട്ട്സാപ്പായോ gilgalvoice@gmail.com ലേക്ക് ഇ-മെയിലായോ അയയ്ക്കാം. ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ നാലാം റൗണ്ട് ആയ ജൂലൈ 1 മുതൽ 10 വരെ ക്രമീകരിച്ചിരിക്കുന്ന ഗ്രാൻ്റ് ഫിനാലെയിൽ ഒന്നാം സ്ഥാനക്കാർക്ക് 10001 രൂപയും പ്രശസ്തിപത്രവും രണ്ടാം സ്ഥാനക്കാർക്ക് 5001 രൂപയും പ്രശസ്തി പത്രവുമാണ് പാരിതോഷികം.20 വയസ് വരെ ജൂനിയേഴ്സ്, 20 വയസിന് മുകളിൽ സീനിയേഴ്സ് എന്നീ വിഭാഗങ്ങളിൽ പ്രത്യേകം നടക്കുന്ന മത്സരങ്ങളിൽ ലോകത്തിൻ്റെ ഏതു ഭാഗത്തു നിന്നും പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളുടെ സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: +971555038218,
+971508303143, +971506463095
(എല്ലാ നമ്പരുകളിലും വാട്സാപ്പ് സന്ദേശങ്ങൾ അയയ്ക്കാം)