ഫ്ലോറിഡയിൽ കൊടുങ്കാറ്റ് ഭീതി, 55 ലക്ഷംപേരെ ഒഴിപ്പിച്ചതായി യുഎസ് ഗവണ്മെന്റ് | Milton hurricane Florida USA

Milton hurricane Florida USA

Oct 9, 2024 - 08:01
 0
ഫ്ലോറിഡയിൽ കൊടുങ്കാറ്റ് ഭീതി, 55 ലക്ഷംപേരെ ഒഴിപ്പിച്ചതായി യുഎസ് ഗവണ്മെന്റ് | Milton hurricane Florida USA

അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി. ഫ്ലോറിഡയിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. 55 ലക്ഷംപേരെ ഒഴിപ്പിച്ചതായി യുഎസ് ഗവണ്മെന്റ് അറിയിച്ചു. അധികൃതർ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട് .

മണിക്കൂറിൽ 255 കിലോ മീറ്ററിനും മുകളിൽ വേഗം കൈ വരിച്ചതോടെ ഏറ്റവും അപകടകാരിയായ ചു‍ഴലിക്കാറ്റിന്‍റെ ലിസ്റ്റിലേക്ക് അടിച്ചു കയറിയ മിൽട്ടൺ ന്യൂ മെക്സിക്കോയും കടന്ന് ഫ്ളോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

നേരിടാനുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കവേ മിൽട്ടണും മുകളിൽ പറന്നു കാറ്റിന്റെ രൗദ്ര ഭാവങ്ങൾ ഒപ്പിയെടുത്തിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഫ്ലോറിഡ സംസ്ഥാനത്തെ ടാംപ പട്ടണത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കരകയറും എന്നാണ് പ്രവചനങ്ങള്‍.