‘ബസ്തറിൽ മതപരിവർത്തനം നടത്താൻ മിഷനറിമാരെ അനുവദിക്കില്ല’:മുൻ എംഎൽഎ ഭോജ്‌രാജ് നാഗ്

ഗോത്രവർഗ സംസ്‌കാരവും ആചാരങ്ങളും സംരക്ഷിക്കുന്നതിനായി ജനജാതി സുരക്ഷാ മഞ്ചിന്റെ യാത്ര ദന്തേവാഡയിലെത്തിയ വേളയിൽ , ഈ യാത്ര നയിക്കുന്ന മുൻ എംഎൽഎ ഭോജ്‌രാജ് നാഗ്, ക്രിസ്ത്യൻ മതം സ്വീകരിക്കുന്നവരെ ഛത്തീസ്ഗഡിലെ ബസ്തറിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് പ്രസ്താവിച്ചു. .
പ്രദേശത്ത് മിഷനറിമാർ മതപരിവർത്തന ഗൂഢാലോചന നടത്തുന്നതായി ആരോപിച്ചു. പ്രാദേശിക ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വരുന്ന മിഷനറിമാർ “പുറത്തുനിന്ന് വന്നവരാണ്, ഞങ്ങളുടെ ഭക്ഷണം കഴിക്കുന്നു, നമ്മുടെ മതത്തിനെതിരെ പ്രവർത്തിക്കുന്നു. അത്തരം മിഷനറിമാരെ ഇനി ബസ്തറിൽ തങ്ങാൻ അനുവദിക്കില്ല, മുൻ എംഎൽഎ ആയിരുന്ന ഭോജ്‌രാജ് നാഗ് തന്റെ പ്രസംഗത്തിൽ പറഞ്ഞു