എല്ലാ പാസ്റ്റർമാർക്കും പ്രതിമാസം 5000 രൂപ; വ്യത്യസ്തമായ തീരുമാനവുമായി ആന്ധ്ര സർക്കാർ
ക്രിസ്തീയ വിഭാഗത്തിലെ പാസ്റ്റര്‍മാര്‍ക്ക് 5,000 രൂപ പ്രതിമാസം പാരിതോഷികം നല്‍കാനുള്ള വ്യത്യസ്ത തീരുമാനുവമായി ആന്ധ്രയിലെ ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാർ. ഇക്കഴിഞ്ഞ ആഗസ്ത് 27 ന്
ക്രിസ്തീയ വിഭാഗത്തിലെ പാസ്റ്റര്‍മാര്‍ക്ക് 5,000 രൂപ പ്രതിമാസം പാരിതോഷികം നല്‍കാനുള്ള വ്യത്യസ്ത തീരുമാനുവമായി ആന്ധ്രയിലെ ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാർ. ഇക്കഴിഞ്ഞ ആഗസ്ത് 27 ന് ആന്ധ്ര സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ സംസ്ഥാനത്തെ പാസ്റ്റര്‍മാര്‍ക്ക് 5,000 രൂപ ഓണറേറിയം നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരെയും മജിസ്ട്രേട്ടുകളെയും അറിയിച്ചിരുന്നു.
വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞ ഇലക്ഷൻ സമയത്ത് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമാണിതെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, ആന്ധ്രാ സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ബി.ജെ.പി രംഗത്തെത്തി.