ഐപിസി കർണാടക സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ

May 21, 2022 - 23:39
Sep 21, 2022 - 19:55
 0

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റായി സിസ്റ്റർ ലില്ലിക്കുട്ടി ഫിലിപ്പ് , വൈസ് പ്രസിഡൻ്റ് സിസ്റ്റർ മേരി സി. ജോൺ, സെക്രട്ടറി സിസ്റ്റർ ജെസി കൊച്ചുമോൻ, ജോയിൻ്റ് സെക്രട്ടറി സിസ്റ്റർ മോൻസി ലാൻസൺ, ട്രഷറർ സിസ്റ്റർ മേരി ജോയ് എന്നിവരെയും 22 കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.

മെയ് 20 ന് കർണാടക ഐപിസി ഹെഡ്ക്വാർട്ടേഴ്സിൽ ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്. ജോസഫിൻ്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടിവ് അംഗങ്ങൾ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ ഐപിസി വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യൂവിൻ്റെ മുഖ്യ നേതൃത്യത്തിലായിരുന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അടുത്ത മൂന്ന് വർഷത്തേക്കാണ് പുതിയ ഭാരവാഹികളുടെ കാലാവധി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0