ബന്ദികളാക്കപ്പെട്ട 28 ക്രിസ്ത്യന്‍ സ്കൂള്‍ കുട്ടികളെ വിട്ടയച്ചു
ബന്ദികളാക്കപ്പെട്ട 28 ക്രിസ്ത്യന്‍ സ്കൂള്‍ കുട്ടികളെ വിട്ടയച്ചു കടുന: നൈജീരിയായിലെ ക്രിസ്ത്യന്‍ ബോര്‍ഡിംഗ് സ്കൂളില്‍നിന്നും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ സ്കൂള്‍ കുട്ടികളില്‍ 28 പേരെ വിട്ടയച്ചു
നൈജീരിയായിലെ ക്രിസ്ത്യന്‍ ബോര്‍ഡിംഗ് സ്കൂളില്‍നിന്നും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ സ്കൂള്‍ കുട്ടികളില്‍ 28 പേരെ വിട്ടയച്ചു.
പുലര്‍ച്ചെ 2 മണിക്ക് കടുന പ്രവിശ്യയിലെ ഡമിഷി നഗരത്തിലെ ബഥേല്‍ ബാപ്റ്റിസ്റ്റ് ഹൈസ്കൂളില്‍നിന്നും 120 വിദ്യാര്‍ത്ഥികളെയായിരുന്നു തട്ടിക്കൊണ്ടു പോയത്. ഇവരില്‍ 28 പേരെയാണ് ജൂലൈ 25-ന് വിട്ടയച്ചത്.
നേരത്തെ 5 കുട്ടികള്‍ അക്രമികളുടെ തടവില്‍നിന്നും രക്ഷപെട്ടിരുന്നു. ഇവരെ വിറകു ശേഖരിക്കാനായി വനത്തിലേക്ക് അയച്ചപ്പോള്‍ കുട്ടികള്‍ തിരികെ എത്തുകയായിരുന്നു. ബാക്കി 80 കുട്ടികള്‍ തോക്കുധാരികളുടെ തടവറയില്‍ത്തന്നെ കഴിയുകയാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
മോചനദ്രവ്യത്തിനായാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയത്. ഓരോ കുട്ടികള്‍ക്കും 12,000 ഡോളര്‍ വീതമാണ് മോചനദ്രവ്യം ആവശ്യപ്പെടുന്നത്. കുട്ടികളെ എങ്ങനെ വിട്ടയച്ചു എന്നു വ്യക്തമല്ല. വിട്ടയയ്ക്കപ്പെട്ട കുട്ടികള്‍ അവരവരുടെ വീടുകളില്‍ത്തന്നെ എത്തുകയുണ്ടായി. ചില കുട്ടികളെ രോഗങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നു നേരത്തെതന്നെ വിട്ടയച്ചിരുന്നു.
തടവില്‍ കഴിഞ്ഞിരുന്നപ്പോള്‍ ആരും തങ്ങളെ ഉപദ്രവിച്ചിരുന്നില്ല. ഉച്ചത്തില്‍ പാട്ടു പാടാനും ആരാധിക്കുവാനുമൊക്കെ സാധിച്ചിരുന്നു. കുട്ടികള്‍ പറഞ്ഞു. ദൈവം പ്രാര്‍ത്ഥന കേട്ടു. അത്ഭുതം പ്രവര്‍ത്തിച്ചു. വിട്ടയക്കപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ബാക്കി കുട്ടികളുടെ മോചനത്തിനായി ശ്രമം തുടരുകയാണ്.