ഏകദിന സെമിനാറും ജീവകാരുണ്യ പ്രവർത്തനവും ഡിസം. 10ന്

Dec 5, 2022 - 15:19
 0

പത്മോസ് വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 10 ശനിയാഴ്ച രാവിലെ 09 മണി മുതൽ കാട്ടാക്കട ഉദിയന്നൂർ പത്മോസ് മിനിസ്ട്രീസ് ഇന്ത്യാ ചർച്ചിൽ ഏക ദിന സെമിനാറും ജീവകാരുണ്യ വിതരണവും നടക്കും. പത്മോസ് വിമൻസ് മിനിസ്ട്രീസ് പ്രസിഡന്റ് സിസ്റ്റർ ഷീജാ സോളമൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം അരുവിക്കര എം എൽ എ അഡ്വ. ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.

സിസ്റ്റർ സാലി മോനായി ആധുനിക ക്രിസ്തീയ വനിതയും ആത്മീയതയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറിന് ക്ലാസ്സുകൾ നയിക്കും. പത്മോസ് ബാൻഡ് സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും. പാസ്റ്റർ സോളമൻ പെനിയേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0