മത ന്യൂനപക്ഷങ്ങൾക്കെതിരെ പാക്കിസ്ഥാനിൽ പീഠനങ്ങൾ തുടരുന്നു: യു.എസ് പ്രതിനിധി
പാകിസ്താനിലെ മതന്യൂനപക്ഷങ്ങളെ സർക്കാരും ഭീകരരും പീഡിപ്പിക്കുന്നതായി യു.എസ്. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഓഗസ്റ്റ് 22 ന്
പാകിസ്താനിലെ മതന്യൂനപക്ഷങ്ങളെ സർക്കാരും ഭീകരരും പീഡിപ്പിക്കുന്നതായി യു.എസ്. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഓഗസ്റ്റ് 22 ന് വ്യാഴാഴ്ച ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ യു.എസ്. പ്രതിനിധി സാമുവൽ ബ്രൗൺ ബാക്കാണ് പാകിസ്താനെതിരേ ആഞ്ഞടിച്ചത്.
‘‘പാകിസ്താനിൽ മതന്യൂനപക്ഷങ്ങൾക്കെതിരേ പീഡനങ്ങൾ തുടരുകയാണ്. പ്രത്യേക നിയമങ്ങളിലൂടെയും നയങ്ങളിലൂടെയും സർക്കാരും ഭീകരരും അത് തുടരുന്നു. ഇസ്‌ലാമിലെതന്നെ സൂഫി, അഹമ്മദിയ വിഭാഗക്കാരും ക്രിസ്ത്യൻ, ഹിന്ദു വിഭാഗക്കാരും ഇതിന്റെ ഇരകളാകുന്നുണ്ട്’’ -പ്രത്യേക യോഗത്തിൽ ബ്രൗൺ ബാക്ക് പറഞ്ഞു.