ഹരിയാനയില്‍ പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ചു

ഹരിയാനയില്‍ പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ചു ഗുരുഗ്രാം: ഹരിയാനയില്‍ പാസ്റ്ററെയും കുടുംബത്തെയും സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

Oct 25, 2019 - 08:10
 0

ഹരിയാനയില്‍ പാസ്റ്ററെയും കുടുംബത്തെയും സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

ഗുരുഗ്രാമില്‍ പാസ്റ്റര്‍ മംഗള, ഭാര്യ, ഇദ്ദേഹത്തിന്റെ രണ്ടു മക്കള്‍ എന്നിവരെ 30-ഓളം വരുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പാസ്റ്ററുടെ മകന്റെ മുന്‍ പല്ലു തകര്‍ന്നുപോയി. പരിക്കേറ്റ നാലു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാസ്റ്റര്‍ മംഗളയുടെ സ്വകാര്യ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ സ്ഥലത്തെ വര്‍ഗ്ഗീയ വാദികള്‍ വിഗ്രഹം സ്ഥാപിച്ചിരുന്നു. ഇതു സംബന്ധിച്ച് കേസുണ്ടായി. 2 മാസത്തിനു മുമ്പ് പാസ്റ്ററുടെ സ്കൂളില്‍നിന്നും വിഗ്രഹം മാറ്റുവാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നു അക്രമികള്‍ പാസ്റ്റര്‍ക്കു നേരെ ഭീഷണി ഉയര്‍ത്തിയിരുന്നു. പോലീസ് പ്രതികളെ ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.

2015-മുതല്‍ ചില പ്രദേശ വാസികള്‍ പാസ്റ്റര്‍ക്കും കുടുംബത്തിനുമെതിരായി പ്രശ്നങ്ങള്‍ ഉണ്ടാക്കി വരികയാണ്. പാസ്റ്റര്‍ മംഗളയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുവാനും നീക്കമുള്ളതായി ഈ കുടുംബം ഭയപ്പെടുന്നു