കേരളാ യാത്ര ജനു. 3 ന്

പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 3 മുതൽ 26 വരെ കേരളാ യാത്ര നടക്കുന്നു. ജനുവരി 3 ന് കാഞ്ഞങ്ങാട് വച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി സമ്മേളനം ഉത്ഘാടനം ചെയ്യും.

Jan 2, 2022 - 19:59
 0

പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 3 മുതൽ 26 വരെ കേരളാ യാത്ര നടക്കുന്നു. ജനുവരി 3 ന് കാഞ്ഞങ്ങാട് വച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി സമ്മേളനം ഉത്ഘാടനം ചെയ്യും. പിസിഐ ദേശീയ ജനറൽ പ്രസിഡൻ്റ് എൻ എം രാജു റാലി ഫ്ലാഗ് ഓഫ് ചെയ്യും.

സമൂഹത്തെ പിടിമുറുക്കിയിരിക്കുന്ന മയക്കു മരുന്ന്, സ്ത്രീധന കൊലപാതകം, ഗാർഹിക പീഢനം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, രാഷ്ട്രീയ കൊലപാതകം, തീവ്രവാദം തുടങ്ങിയ വിപത്തുകൾക്കെതിരെ സാമൂഹിക ബോധവത്ക്കരണം നടത്തുകയാണ് ഈ റാലിയുടെ പ്രഖ്യാപിത ലക്ഷ്യം. ഈ തിന്മകൾക്ക് സാംസ്കാരിക ബദൽ സുവിശേഷത്തിൻ്റെ മാനവിക സന്ദേശമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. റാലി 14 ജില്ലകളിലും പര്യടനം നടത്തി, 26 ന് തിരുവനന്തപുരം, ഗാന്ധിപാർക്കിൽ സമാപിക്കും.

സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ, പ്രതിപക്ഷ നേതാവ്, സാംസ്കാരിക നായകർ, പിസിഐ ദേശിയ – സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0